കളിക്കിടയിൽ വീഡിയോ ഗെയിം കളിച്ച് ക്രിക്കറ്റ് താരം..വീഡിയോ കാണാം..

September 13, 2018

കളിക്കിടയിൽ ഉണ്ടാകുന്ന സമ്മർദ്ദം ഒഴിവാക്കാൻ വിനോദങ്ങൾ ചെയ്യാറുള്ളത് പതിവാണ്. ഇത്തരത്തിൽ വരാൻ പോകുന്ന ഏഷ്യൻ കപ്പിന് മുന്നോടിയായി നടക്കുന്ന കഠിന പരിശ്രമങ്ങൾക്കിടയിൽ വിനോദത്തിന് സമയം കണ്ടെത്തിയിരിക്കുന്നയാണ് രോഹിത് ശര്‍മ.  ഏറെ കാലത്തിന് ശേഷം ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്ന പോരാട്ടത്തിനായാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്.

എന്നാല്‍, വമ്പന്‍ മത്സരങ്ങള്‍ക്ക് മുമ്പ് വീഡിയോ ഗെയിമില്‍ മുഴുകി സമ്മര്‍ദം കുറയ്ക്കുന്ന രോഹിത് ശര്‍മയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നത്. രോഹിത് തന്നെയാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. വീഡിയോ ഗെയിമുകളുടെ മായാ ലോകത്തിലേക്ക് ചെല്ലുന്നത്  എപ്പോഴും ആവശേവും ചിലപ്പോഴൊക്കെ പേടിപ്പെടുത്തുന്ന കാര്യവുമാണെന്ന് രോഹിത് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഒപ്പം ആരാധകർക്ക് ഇഷ്ടപ്പെട്ട വീഡ‍ിയോ ഗെയിം ഏതാണെന്ന് ചോദിക്കാനും രോഹിത് ശർമ്മ മറന്നില്ല. വൈറലായ വീഡിയോ കാണാം…