23 സിക്‌സുകള്‍ അടിച്ചെടുത്ത് ഓസിസ് താരം; വീഡിയോ ഏറ്റെടുത്ത് ക്രിക്കറ്റ് പ്രേമികള്‍

September 28, 2018

ജെഎല്‍ടി കപ്പ് ഏകദിന മത്സരത്തില്‍ ആരെയും അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച ഓസ്‌ട്രേലിയന്‍ താരം ഡാര്‍സി ഷോര്‍ട്ടാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലെ താരം. കിടിലന്‍ ഇരട്ട സെഞ്ചുറി നേടിയാണ് താരം കാണികളെ അമ്പരപ്പിച്ചത്. ക്യൂന്‍സ്ലാന്റിനെതിരെയായിരുന്നു മത്സരം. 148 പന്തില്‍ 257 റണ്‍സാണ് താരം അടിച്ചെടുത്തത്. 23 സിക്‌സും 15 ഫോറും ഡാര്‍സി ഷോര്‍ട്ട് കരസ്ഥമാക്കി.

ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടുന്ന ഓസ്‌ട്രേലിയന്‍ താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഡാര്‍സി തന്റെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ. 198 റണ്‍സ് ബൗണ്ടറികളില്‍ നിന്ന് മാത്രമായി ഡാര്‍സി സ്വന്തമാക്കി. 83 പന്തില്‍ സെഞ്ചുറിയും. 128 പന്തിനുള്ളില്‍ താരം 200 റണ്‍സും തികച്ചു.

ഹര്‍സ്റ്റ് വില്ലെ ഓവലില്‍ വെച്ചായിരുന്നു ജെഎല്‍ടി കപ്പ് മത്സരം. ഡാര്‍സി ഷോട്ടിന്റെ പ്രകടനത്തിനു മുമ്പില്‍ കാണികള്‍ അമ്പരന്നു. നിരവധി പേരാണ് ഡാര്‍സിയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.