‘ഡാര്‍ക് ആന്‍ഡ് ലവ്ലി’: വൈറലായ ഈ ചിത്രങ്ങള്‍ക്കു പിന്നില്‍
വിത്യസ്തമാര്‍ന്ന പല ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുക്കാറുണ്ട്. ഈ ഗണത്തിലേക്ക് പുതിയ രണ്ട് അതിഥികള്‍ കൂടി എത്തിയിരിക്കുകയാണ്. ‘ഡാര്‍ക് ആന്‍ഡ് ലവ്ലി’. വര്‍ണ്ണ വിവേചനത്തിനെതിരെയുള്ള ഒരു പ്രതിഷേധമാണ് ഈ ചിത്രങ്ങള്‍.
ഇരുണ്ട നിറമുള്ളവര്‍ക്ക് സമൂഹത്തില്‍ നേരിടേണ്ടി വരുന്ന അവഗണനയ്ക്കെതിരെയാണ് ഈ ചിത്രങ്ങള്‍ സംസാരിക്കുന്നത്. പരമ്പരാഗത വസ്ത്രം ധരിച്ച് ‘ഡാര്‍ക് ആന്‍ഡ് ലവ്ലി’ എന്ന് എഴുതിയ ക്രിം ട്യൂബും കൈയില്‍ പിടിച്ചു നില്ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രമാണ് ഒന്ന്. മറ്റൊന്ന് ഇതിന്റെ തന്നെ ഡിജിറ്റല്‍ ഇല്ല്യൂസ്ട്രേഷന് ചിത്രം. വിത്യസ്തമായൊരു സന്ദേശം ലോകത്തിനു നല്‍കുകയാണ് ഈ രണ്ട് ചിത്രങ്ങള്‍.
വസേക്ക നഹാറും സൈനബ് അന്‍വറുമാണ് വൈറലാകുന്ന ഈ ചിത്രങ്ങള്‍ക്കു പിന്നില്‍. സൈനബ് അനവര്‍ എന്ന പെണ്‍കുട്ടിയുടെ ചിത്രത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് വസേക്ക ഡിജിറ്റല്‍ ഇല്യൂസ്ട്രേഷന് ചിത്രം ഒരുക്കിയിരിക്കുന്നത്.
നിറത്തിന്റെ പേരില്‍ അവഗണനകള്‍ നേരിടേണ്ടി വന്ന സൈനബിന് വീട്ടുകാര്‍ തന്നെ ഫെയര്‍നെസ് ക്രീമുകള്‍ ശുപാര്‍ശ ചെയ്തു. ഈ അവസരത്തിലാണ് ഇന്നും നിലനില്‍ക്കുന്ന വര്‍ണ്ണ വിവേചനത്തിനെതിരെ എന്തെങ്കിലും ചെയ്യണമെന്ന് സൈനബിന് തോന്നിയത്. ഫെയര്‍നെസ് ക്രീമിനു വിപരീതമായ ഒരു ക്രീമിനെക്കുറിച്ച് ചിന്തിച്ചു സൈനബ്. തുടര്‍ന്ന് ഇത്തരത്തില്‍ ഒരു ട്യൂബുമായി സൈനബ് ഒരു ഫോട്ടോ എടുത്തു. ക്യാമറയില്‍ സെല്‍ഫ് ടൈമര്‍ സെറ്റ് ചെയ്ത് സൈനബ് തന്നെയാണ് ഫോട്ടോ എടുത്തത്. പാകിസ്താന് സ്വദേശിനിയാണ് സൈനബ്.
സൈനബിന്റെ ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട വസേക്ക ഈ ഫോട്ടോയ്ക്ക് സമാനമായ രീതിയില്‍ ഒരു ഡിജിറ്റല്‍ ഇല്യൂസ്ട്രേഷന് തയാറാക്കുകയായിരുന്നു. ബംഗ്ലാദേശ് സ്വദേശിയാണ് വസേക്ക. എന്തായാലും സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ഇരുവരുടെയും ചിത്രങ്ങള്‍.