‘ധോണി ഔട്ട്..നോ..നോ” പൊട്ടിത്തെറിച്ച് കുഞ്ഞാരാധകൻ..വീഡിയോ കാണാം

September 19, 2018

ക്രിക്കറ്റിലെ കുഞ്ഞന്മാരായ ഹോങ്കോങ്ങിനെ ഇന്നലെ ഏഷ്യാ കപ്പിൽ ഇന്ത്യ നേരിട്ടിരുന്നു. ഹോങ്കോങിനെതിരെ ഇന്ത്യ വിജയം കരസ്ഥമാക്കിയെങ്കിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ സാധിക്കാതെ പുറത്തായ മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എം എസ് ധോണിയുടെ പ്രകടനം ആരാധകരെ ഏറെ വിഷമത്തിലാഴ്ത്തിയിരുന്നു.

ഇന്ത്യ മുഴുവൻ ആരാധകരുള്ള ക്യാപ്റ്റൻ കൂളിന്റെ ഒരു കുട്ടി ആരാധകന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അക്കൗണ്ട് തുറക്കാൻ സാധിക്കാതെ പുറത്തായ ധോണിയെ കണ്ട് ആരാധകർക്ക് വിശ്വസിക്കാനായില്ല. ഇത്തരത്തിൽ ധോണി പുറത്തായതിലുള്ള ദേഷ്യവും വിഷമവുമെല്ലാം കാണിക്കുന്ന ഒരു കുട്ടി ആരാധകന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയിൽ ഹിറ്റായിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന കളിയിൽ ഹോങ്കോങ്ങിനെ ഇന്ത്യ വീഴ്ത്തിയിരുന്നു. എന്നാൽ ഇന്ത്യയുടെ നിർണായക കളിയാണ് ഇന്നത്തേത്. പാക്കിസ്ഥാനെയാണ് ഇന്ത്യ ഇന്ന് നേരിടുന്നത്. ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടുമ്പോൾ ഏറെ ആകാംക്ഷയോടെയാണ് ആരാധകരും കാത്തിരിക്കുന്നത്. വൈകീട്ട് അഞ്ചിന് ദുബൈ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഇന്നലത്തെ മത്സരത്തില്‍ നിന്ന് മാറ്റങ്ങളുമായാകും ഇന്ത്യഇന്ന് കളത്തിലിറങ്ങുക. ജസ്പ്രീത് ബുംറയും ലോകേഷ് രാഹുലും ഇന്ത്യന്‍ നിരയില്‍ തിരിച്ചെത്തിയേക്കും. ഓള്‍റൌണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും പാകിസ്ഥാനെതിരെ ടീമിലെത്തിയേക്കും. ഇരുടീമുകളും ആദ്യ മത്സരം ജയിച്ചതിനാല്‍ സൂപ്പര്‍ ഫോര്‍ ഉറപ്പിച്ചിട്ടുണ്ട്