നീല്‍ ആംസ്‌ട്രോങിന്റെ കഥയുമായി ‘ഫസ്റ്റ് മാന്‍’; ട്രെയിലര്‍ കാണാം

September 4, 2018

നീല്‍ ആംസ്‌ട്രോങിന്റെ കഥ പറയുന്ന ‘ഫസ്റ്റ് മാന്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ നീല്‍ ആംസ്‌ട്രോങിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് ഫസ്റ്റ് മാന്‍. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന്റെ ട്രെയിലറിന് ലഭിക്കുന്നത്. റയാന്‍ ഗോസ്ലിങ് ആണ് ചിത്രത്തിലെ മുഖ്യ കഥാപാത്രം. ‘ലാ ലാ ലാന്‍ഡ്’ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ച ഡാമിയന്‍ ചസല്ലെയാണ് ഫസ്റ്റ് മാന്റെയും സംവിധാനം നിര്‍വ്വഹിക്കുന്നത്.

ജയിംസ് ആര്‍. ഹന്‍സെന്‍ രചിച്ച ‘ഫസ്റ്റ് മാന്‍: ദ് ലൈഫ് ഓഫ് നീല്‍ എ. ആംസ്‌ട്രോങ്’ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ഫസ്റ്റ് മാന്‍ എന്ന സിനിമ ഒരുങ്ങുന്നത്. ലോക ചരിത്രത്തിലെ തന്നെ ഏറ്റവും അപകടകരമായ ദൗത്യത്തിനായിരുന്നു നീര്‍ ആംസ്‌ട്രോങ് ഇറങ്ങിത്തിരിച്ചത്. ആംസ്‌ട്രോങിന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളും പ്രത്യാഘാതങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

ജേസന്‍ ക്ലാര്‍ക്, ക്ലയര്‍ ഫോയ്, കെയ്‌ലി ചാന്‍ഡ്‌ലെര്‍, ലുകാസ് ഹാസ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.