ഫ്‌ളവര്‍വെയ്‌സിനെ വെല്ലും ഈ മുടിയഴക്; വൈറലായി ഒരു ഹെയര്‍സ്റ്റൈല്‍ വീഡിയോ

പെണ്ണിനഴക് മുടിയാണന്നാണല്ലോ പഴമക്കാര്‍ പറയാറ്. സംഗതി സത്യം തന്നെ. മുടി എന്നും ഒരു അഴകാണ്. മനോഹരമായ മുടയിഴകളില്‍ പരീക്ഷണങ്ങള്‍ നടത്തുന്നവരും നിരവധി. തികച്ചും വിത്യസ്തമായൊരു ഹെയര്‍സ്റ്റൈലാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്ത് വൈറല്‍. ഹെയര്‍സ്‌റ്റൈലില്‍ വിത്യസ്തത ഇഷ്ടപ്പെടുന്നവര്‍ എന്തായാലും ഏറ്റെടുക്കാതിരിക്കില്ല ഈ വീഡിയോ.
മനോഹരമായ ഒരു ഫ്‌ളവര്‍വെയ്‌സ് എന്നു തോന്നുവിധമാണ് ഈ ഹെയര്‍ സ്‌റ്റൈല്‍. ആദ്യനോട്ടത്തില്‍ ഫഌവര്‍വെയ്‌സ് തലയില്‍ ചുമന്നു നടക്കുന്നതാണെന്നേ തോന്നൂ. സൂക്ഷിച്ചു നോക്കിയാല്‍ മാത്രമേ മുടിയില്‍ തീര്‍ത്തതാണ് ഈ കരവിരുതെന്ന് തിരിച്ചറിയാന്‍ സാധിക്കൂ. ഫാഷന്‍ ലോകത്ത് നിരവധി പേരാണ് ഈ ഹെയര്‍സ്റ്റൈല്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. ഗായകരായ ബിയോണ്‍സും റിഹാനയുമൊക്കെ ഈ വൈറല്‍ ഹെയര്‍സ്‌റ്റൈല്‍ പരീക്ഷിച്ചതിന്റെ ചിത്രങ്ങളും ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാണ്. തലമുടിയിലെ ഈ ക്രീയേറ്റിവിറ്റി അപാരമെന്നായിരുന്നു പലരുടെയും കമന്റ്.
View this post on Instagram
ഒരു വെള്ളക്കുപ്പിയും കുറച്ചു ഹെയര്‍ബാന്റുകളും അല്‍പം പൂക്കളുമാണ് ഈ ഹെയര്‍സ്റ്റൈലിന് ആവശ്യമായുള്ളത്. ഇത്രയും സാധനങ്ങള്‍ ഉപയോഗിച്ച് ഫ്‌ളവര്‍വെയ്‌സ് ഹെയര്‍സ്റ്റൈല്‍ ചെയ്യുന്നതിന്റെ വീഡിയോ യൂട്യൂബറായ ടേയര്‍ ആര്‍ പുറത്തുവിട്ടിട്ടുണ്ട്. ഈ വീഡിയോയ്ക്കും ഫാഷന്‍ ലോകത്ത് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.