സുരക്ഷാ വേലികള്‍ ഭേദിച്ച് ഗംഭീറിനടുത്തേക്ക് സ്‌നേഹപ്രകടനവുമായി ആരാധകന്‍; വീഡിയോ കാണാം

September 23, 2018

ക്രിക്കറ്റ് താരങ്ങളോടുള്ള ആരാധന പലപ്പോഴും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ഇത്തരത്തില്‍ ഒരു ആരാധനയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സുരക്ഷാ വേലികള്‍ മറികടന്ന് ഗൗതം ഗംഭീറിന്റെ അടുത്തേക്കോടിയ ഒരു ആരാധകന്റെ വീഡിയോ.

വിജയ് ഹസാരെ ട്രോഫിയില്‍ സൗരാഷ്ട്രക്കെതിരെ ഫിറോസ് ഷാ കോട്‌ലയില്‍ ദില്ലിക്കായി കളിക്കുകയായിരുന്നു ഗംഭീര്‍. മികച്ച പ്രകടനമായിരുന്നു കളിയില്‍ താരം കാഴ്ചവെച്ചിരുന്നത്. കളിയില്‍ ഗംഭീര്‍ അര്‍ധസെഞ്ചുറി നേടിയതോടെ ആരാധകന്‍ സുരക്ഷാ വേലികള്‍ ഭേദിച്ച് ഗംഭീറിന്റെ അരികിലേക്ക് ഓടി. ഗംഭീറിന്റെ അരികിലെത്തിയതും കാല്‍ തൊട്ടു വന്ദിച്ചു ഈ ആരാധകന്‍.

കളിയില്‍ 48 പന്തുകളിലായി 62 റണ്‍സാണ് ഗംഭീര്‍ അടിച്ചുകൂട്ടിയത്. ഇതില്‍ പത്ത് ബൗണ്ടറികളും ഉള്‍പ്പെടുന്നുണ്ട്. ആരാധകന്റെ സാഹസം ഗാലറിയില്‍ ഇരുന്ന ഒരാള്‍ മെബൈല്‍ഫോണ്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. സുരക്ഷാ ഉദ്യാഗസ്ഥര്‍ ഓടിയെത്തി ആരാധകനെ പിടിച്ചു മാറ്റികൊണ്ടുപോകുന്നതും വീഡിയോയില്‍ കാണാം.