സാരിയിൽ തിളങ്ങി ഗംഭീർ; ഞെട്ടലോടെ ആരാധകർ

September 14, 2018

സാമൂഹികമായ വിഷയങ്ങളില്‍ സ്വന്തമായ അഭിപ്രായങ്ങൾ തുറന്നു പറയുന്ന താരമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പ്രിയപ്പെട്ട താരം ഗൗതം ഗംഭീർ. ഇത്തവണ അത്തരം ഒരു ആശയവുമായി പുതിയ രൂപത്തിൽ ഗംഭീറിനെ കണ്ടപ്പോൾ തെല്ലൊരു അങ്കലാപ്പ് ആരാധകർക്കിടയിൽ ഉണ്ടാകാതിരുന്നില്ല. സാരിയുടുത്ത് പൊട്ടും തൊട്ട് ദില്ലി നഗരത്തിലാണ് ഗംഭീറിനെ ആരാധകർ കണ്ടത്. ട്രാന്‍സ്ജെന്‍റര്‍ വിഭാഗത്തിന്‍റെ വാര്‍ഷിക സംഗമ പരിപാടിയായ ഹിജ്ഢ ഹബ്ബയുടെ 11-ex പതിപ്പില്‍ പങ്കെടുക്കാനായിരുന്നു ഗംഭീർ ദില്ലിയിൽ എത്തിയത്.

ദില്ലിയിലെ ഒരു മാളില്‍ നടന്ന പരിപാടിയില്‍ നിരവധിപേര്‍ പങ്കെടുത്തു. സ്വവര്‍ഗ ലൈംഗീകത കുറ്റകരമാകുന്ന  ആര്‍ട്ടിക്കിള്‍ 377 സുപ്രിം കോടതി എടുത്തുകളഞ്ഞതിന് പിന്നാലെ ട്രാന്‍സ്ജെന്‍റേഴ്സ് നടത്തിയ സംഗമത്തിലാണ് ഗംഭീര്‍ പുതിയ രൂപത്തിൽ പങ്കെടുക്കാൻ എത്തിയത്. അതേസമയം ഗംഭീറിന്‍റെ പുതിയ വേഷത്തിന് പിന്നിലെ ഉദ്ദേശം അറിഞ്ഞപ്പോള്‍ നിരവധിപ്പേരാണ് അദ്ദേഹത്തിന്  പ്രശംസകളുമായി രംഗത്തെത്തിയത്. ഈ ചിത്രങ്ങൾ സോഷ്യൻ മീഡിയയിൽ പ്രചരിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ ഗംഭീറിനെ പ്രശംസിച്ച് നിരവധി പേരാണ് എത്തുന്നത്.

ട്രാന്‍സ്ജെന്‍റര്‍ വിഭാഗത്തിന്‍റെ വാര്‍ഷിക സംഗമ പരിപാടിയിൽ പാട്ടും നൃത്തവുമായി വന്‍ ആഘോഷപരിപാടികളായിരുന്നു ഉണ്ടായിരുന്നത്. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരേണ്ടവരാണ് ട്രാന്‍സ്ജെന്‍റേഴ്സ് എന്ന തിരിച്ചറിവിലും അവര്‍ക്ക് ശക്തിപകരാനും ഉദ്ദേശിച്ചാണ് പരിപാടി നടത്തിയതെന്ന് സംഘാടകര്‍ അറിയിച്ചു.