അച്ഛനെപ്പോലെ തിളങ്ങാന്‍ മകനും; അദ്വൈത് ജയസൂര്യയുടെ ഹ്രസ്വചിത്രം ചലച്ചിത്രമേളയിലേക്ക്

September 3, 2018

അച്ഛന്‍ ജയസൂര്യയെപ്പോലെ തന്നെ സിനിമാരംഗത്ത് തിളങ്ങി തുടങ്ങിയിരിക്കുകയാണ് ജയസൂര്യയുടെ മകന്‍ അദ്വൈത് ജയസൂര്യ. അദ്വൈത് സംവിധാനം ചെയ്ത ‘കളര്‍ഫുള്‍ ഹാന്‍ഡ്‌സ്’ എന്ന ഹ്രസ്വചിത്രം ഒര്‍ലാന്‍ഡോ ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സാമൂഹ്യമാധ്യമങ്ങളിലൂടെ ജയസൂര്യ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ജയസൂര്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കളര്‍ഫുള്‍ ഹാന്‍ഡ്‌സ് എന്ന അദ്വൈതിന്റെ ഹ്രസ്വ ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അദ്വൈത് തന്നെയാണ് കഥ എഴുതിയതും എഡിറ്റ് ചെയ്തതുമെല്ലാം. ഷോര്‍ട്ട്ഫിലിമിലെ പ്രധാന കഥാപാത്രവും അദ്വൈത് തന്നെയാണ്. അദ്വൈതിനുപുറമെ അര്‍ജുന്‍ മനോജ്, മിഹിര്‍ മാധവ്, അനന്‍ അന്‍സാദ്, അരുണ്‍ വെഞ്ഞാറമ്മൂട് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്നത്.

 

‘ഗുഡ് ഡേ’ എന്ന ഹ്രസ്വ ചിത്രവും അദ്വൈത് നേരത്തെ സംവിധാനം ചെയ്തിട്ടുണ്ട്. കളര്‍ഫുള്‍ ഹാന്‍ഡ്‌സ് എന്ന ഷോര്‍ട്ട്ഫിലിമിന്റെ നിര്‍മ്മാണം ജയസൂര്യ, സരിത ജയസൂര്യ, വേദ ജയസൂര്യ എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. ശുചിത്വമില്ലായ്മ കൊണ്ട് പകര്‍ച്ചവ്യാധി പിടിപ്പെട്ട് മരിക്കുന്ന ഒരു കുട്ടിയുടെ കഥയാണ് അദ്വൈത് തന്റെ ചിത്രത്തിലൂടെ പറയുന്നത്. ഈ കൊച്ചുമിടുക്കന്റെ ഹ്രസ്വ ചിത്രം സമൂഹത്തിന് നല്‍കുന്ന പാഠവും വളരെ വലുതാണ്.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!