‘കാളീയനാ’യി പൃഥ്വി; ആകാംഷയോടെ ആരാധകർ

September 9, 2018

മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാളീയൻ. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തിന്റെ ഗ്രാഫിക്സ് സ്കെച്ചിങ് പൂർത്തിയായതായും പൃഥ്വിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായിരിക്കും ഇതെന്നും കാളീയന്റെ അണിയറ പ്രവർത്തകർ അറിയിച്ചു. വേണാടിന്റെ ചരിത്രത്തിലെ അത്യപൂർവമായ ഒരു കഥയാണ് കാളീയനിൽ ചിത്രീകരിച്ചിരിക്കുന്നത്. വീര പുരുഷനും ധീര യോദ്ധാവുമായിരുന്ന ഇരവിക്കുട്ടി പിള്ളയുടെയും അദ്ദേഹത്തിന്റെ ആത്മാർത്ഥ സുഹൃത്ത് കുഞ്ഞിരക്കോട്ട് കാളിയുടെയും കഥയാണ് ചിത്രത്തിന്റെ പ്രമേയം.

കാളിയന്റെ ടൈറ്റിൽ ലോഞ്ച് നടന്ന ദിവസം തന്നെ ചലച്ചിത്ര മേഖലയിൽ തരംഗം സൃഷ്ടിച്ചിരുന്നു. പ്രേക്ഷകർ ആവേശപൂർവ്വം കാത്തിരിക്കുന്ന കാളിയന്റെ പ്രീപ്രൊഡക്ഷൻ പ്രവർത്തനങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വൈകാതെ വെളിപ്പെടുത്തുമെന്നും സംവിധായകൻ  എസ് മഹേഷ് പറഞ്ഞു. സുജിത് വാസുദേവ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന കാളിയന്റെ രചയിതാവ് ബി.ടി അനിൽകുമാറാണ്. ബോളിവുഡിലെ പ്രമുഖ സൗണ്ട് ഡിസൈനർ ഷജിത് കൊയേരിയാണ് കാളിയന്റെ ശബ്ദസംവിധായകൻ. തമിഴ് നടൻ സത്യരാജും കാളിയനിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.