രാജ്ഞിയായി കങ്കണയുടെ പുതിയ മേക്ക് ഓവര്‍; ചിത്രങ്ങള്‍ കാണാം

September 24, 2018

പുതിയ ചിത്രത്തിനു വേണ്ടി രാജ്ഞിയേപ്പോല്‍ അണിഞ്ഞൊരുങ്ങി നല്‍ക്കുന്ന കങ്കണ റണാവത്തിന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. ‘മണികര്‍ണ്ണിക: ക്വീന്‍ ഓഫ് ഝാന്‍സി’യാണ് കങ്കണയുടെ വരാനിരിക്കുന്ന പുതിയ ചിത്രം. സിനിമയുടെ ചിത്രീകരണ വേളയിലെ ഫോട്ടോകളാണ് സാമൂഹ്യമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുന്നത്.

റാണി ലക്ഷ്മി ഭായിയുടെ ജീവിത കഥ പറയുന്ന ചിത്രമാണ് ‘മണികര്‍ണ്ണിക: ക്വീന്‍ ഓഫ് ഝാന്‍സി’. ചിത്രത്തിലെ ടൈറ്റില്‍ റോളിലാണ് കങ്കണ എത്തുന്നത്. രാജകീയ വേഷമണിഞ്ഞ് നില്‍ക്കുന്ന കങ്കണയുടെ ഫോട്ടോയാണ് പുറത്തുവന്നിരിക്കുന്നത്.

ചിത്രത്തിലെ ഒരു ഗാനത്തിനുവേണ്ടിയാണ് ഈ രാജകീയ വേഷം. കങ്കണയുടെ ഭര്‍ത്താവായി ചിത്രത്തില്‍ വേഷമിടുന്ന ജിഷു സെന്‍ ഗുപ്തയും ഗാനത്തില്‍ കങ്കണയ്‌ക്കൊപ്പം എത്തുന്നുണ്ട്. സരോജ് ഖാനാണ് ഈ ഗാനത്തിന്റെ കൊറിയോഗ്രാഫര്‍.

‘മണികര്‍ണ്ണിക: ക്വീന്‍ ഓഫ് ഝാന്‍സി’ എന്ന സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ നേരത്തേയും സാമൂഹ്യ മാധ്യമങ്ങലില്‍ ഇടംപിടിച്ചിരുന്നു.