‘കളി മക്കളോട് വേണ്ട’ കുഞ്ഞുങ്ങൾക്ക് മുന്നിൽ തോൽവി സമ്മതിച്ച് കരൺ ജോഹർ

ബോളിവുഡിൽ നിരവധി മികച്ച സിനിമകൾ സമ്മാനിച്ച താരമാണ് നിർമ്മാതാവും സംവിധായകനുമായ കരൺ ജോഹർ. സിനിമാ ലോകത്ത് വിജയങ്ങൾ മാത്രം ഏറ്റുവാങ്ങിയ താരത്തിന്റെ തോൽവിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. കരൺ ജോഹർ തോറ്റത് മറ്റാരോടുമല്ല സ്വന്തം മകനോട് തന്നെയാണ്. മകനെ ടേബിൾ മാനേഴ്സ് പഠിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ താരം പങ്കുവെച്ചത്.
കുഞ്ഞ് യഷ് ഭക്ഷണം കഴിക്കുന്ന ഫോട്ടോയാണ് താരം പങ്കുവെച്ചത്. കുട്ടിയുടെ മുഖത്ത് മുഴുവൻ ഭക്ഷണമാണ്. കരൺ പങ്കുവെച്ച ചിത്രത്തിനൊപ്പം മകനെ ടേബിൾ മാനേഴ്സ് പഠിപ്പിക്കാനുള്ള ശ്രമമെന്നും താരം തമാശയായി കുറിച്ചിട്ടുണ്ട്. എന്നാൽ സംവിധായകന്റെ ഈ അടവൊന്നും മകന്റെ അടുത്ത് നടക്കില്ലായെന്നാണ് ചിത്രം ഏറ്റെടുത്ത ആരാധകരുടെ അഭിപ്രായം..
ബോളിവുഡിലെ പ്രശസ്ത സംവിധായകൻ എന്നതിനേക്കാളുപരി ബോളിവുഡിന്റെ സിംഗിൾ ഫാദർ എന്നാണ് കരൺ ജോഹർ അറിയപ്പെടുന്നത്. 2017 ലാണ് അദ്ദേഹത്തിന് രണ്ട് കുഞ്ഞുങ്ങൾ ജനിച്ചത്. വാടക ഗർഭപാത്രത്തിലൂടെയാണ് കരണിന് ഇരട്ട കുട്ടികളെ ലഭിച്ചത്. യഷ് എന്ന ആൺകുട്ടിയും റൂഹി എന്ന പെൺകുഞ്ഞുമാണ് കിരണിന്റെ കുഞ്ഞുങ്ങൾ. കുഞ്ഞുങ്ങൾ ജനിച്ചതോടെ മക്കളുടെ കാര്യങ്ങളിൽ ശ്രദ്ദിക്കുന്നതിനായി സിനിമയിൽ നിന്നും മാറി നില്ക്കുകയാണ് കരൺ. ഒരു അച്ഛന്റെയും അമ്മയുടെയും ഭാഗങ്ങൾ തന്റെ കയ്യിൽ ഭദ്രമാണെന്നും കരൺ പറയുന്നു.