കേരളത്തിന് പുനർജന്മം നല്കാൻ താരനിശയൊരുക്കി ബോളിവുഡ്…

September 4, 2018

കേരളത്തിന്റെ ഐതിഹ്യ കഥകളിൽ പറയുന്ന പരശുരാമൻ വീണ്ടും  പുനർജനിക്കുന്നു..മഹാപ്രളയത്തെ തുടർന്ന് കേരളത്തിന്റെ നിരവധി പ്രദേശങ്ങൾ തകർന്നുപോയിരുന്നു, കേരളത്തെ പഴയ രൂപത്തിലേക്ക് മാറ്റിയെടുക്കാൻ കേരളത്തിന് സഹായ ഹസ്തങ്ങൾ നീട്ടി നിരവധി ആളുകൾ എത്തിയിരുന്നു. രാഷ്ട്രീയക്കാരും സിനിമാക്കാരും ഉൾപ്പെടെ നിരവധി ആളുകൾ ചെറുതും വലുതുമായ സഹായങ്ങൾ നൽകി കേരളത്തെ പുനർജീവിപ്പിക്കാൻ മുന്നോട്ട് വരുന്നുണ്ട്.

പ്രകൃതിയുടെ  മനോഹാരിത വരച്ചുകാണിക്കുന്ന കൊച്ചു കേരളം 1941 നവംബർ ഒന്നിനായിരുന്നു പിറവിയെടുത്തത്. ഈ ജന്മ ദിനത്തിൽ പുതിയ കേരളത്തിന് വീണ്ടും പുനർജന്മം നൽകാൻ ഒരുങ്ങുകയാണ് ബോളിവുഡ്. ഓസ്കാർ ജേതാവായ റസൂൽ പൂക്കുട്ടിയുടെ നേത്യത്വത്തിലുള്ള സംഘമാണ് താരനിശ നടത്തി കേരളത്തെ സഹായിക്കാൻ മുന്നോട്ട് വന്നിരിക്കുന്നത്. വൺ കേരള വൺ കൺസർട്ട് എന്ന പദ്ധതിയുടെ ഭാഗമായി നിരവധി ബോളിവുഡ് താരങ്ങളും കേരളത്തെ  സഹായിക്കാൻ  മുന്നോട്ട് വന്നിട്ടുണ്ട്.

പ്രളയ ദുരന്തത്തിൽ അകപ്പെട്ട കേരളത്തെ സഹായിക്കുന്നതിനായി ആരംഭിക്കുന്ന പരുപാടിയുടെ പ്രവർത്തനങ്ങൾ തുടങ്ങുന്നതിനാവശ്യമായ തയാറെടുപ്പുകൾ പൂർത്തിയാക്കിയതായും, ഈ പരുപാടിയിൽ പങ്കെടുക്കാൻ ബോളിവുഡിലെ നിരവധി താരങ്ങൾ താത്പര്യം പ്രകടിപ്പിച്ചതായും റസൂൽ പൂക്കുട്ടി അറിയിച്ചു. കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നടത്തുന്ന താരനിശ വൻ വിജയമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം റസൂൽ പൂക്കുട്ടിയുടെ സന്നദ്ധ സംഘടനയായ റസൂൽ പുക്കുട്ടി ഫൗണ്ടേഷൻ വഴിയും ബോളിവുഡ് താരങ്ങൾ സഹായം എത്തിച്ചിരുന്നു. കൂടാതെ എ.ആ‌ർ. റഹ്മാനുമായി ചേർന്ന് വിദേശത്ത് നിന്നും പുനർനി‍ർമ്മാണത്തിനായി പണം കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് റസൂ‌ൽ പുക്കുട്ടി. ഇതിനെല്ലാം പുറമെയാണ് കേരളത്തിനായി താരനിശയൊരുക്കാൻ താരവും സംഘവും എത്തുന്നതും.