ഓടുന്ന വാഹനത്തിൽ കയറിക്കൂടിയ സിംഹം; വൈറൽ വീഡിയോ കാണാം…

September 7, 2018

ഓടുന്ന വാഹനത്തിൽ കയറിക്കൂടിയ സിംഹത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. സിംഹത്തെ പേടിയില്ലാത്തവർ ഉണ്ടാകില്ല..ഓടുന്ന വാഹനത്തിലേക്ക് ഒരു സിംഹം കയറിയാലുണ്ടാവുന്ന അവസ്ഥ എന്തായിരിക്കും ?? ഇത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. മോസ്കോയിലെ ഒരു മൃഗശാലയിലാണ് രസകരമായ ഈ സംഭവം നടന്നത്. മൃഗശാലയിൽ എത്തിയ ആളുകൾ മൃഗങ്ങളെ കാണുന്നതിനും മറ്റുമുള്ള സൗകര്യത്തിനായി തുറന്ന വാഹനത്തിലാണ് സഞ്ചരിക്കാറ്.

മൃഗശാലയിലൂടെ വാഹനത്തിൽ സഞ്ചരിച്ചുകൊണ്ടിരുന്ന കുടുംബത്തിനരികിലേക്ക് വഴിയരികിൽ കിടക്കുകയായിരുന്ന സിംഹം വരുകയായിരുന്നു. തുടർന്ന് വാഹനത്തിൽ കയറിക്കൂടിയ താരം ആളുകളുടെ അരികിലേക്ക് എത്തുകയും സ്നേഹപ്രകടനം നടത്തുകയുമായിരുന്നു. സിംഹത്തെക്കണ്ട് ആദ്യമേ തെല്ലൊരു ഭയം തോന്നിയെങ്കിലും പിന്നീട് വാഹനത്തിൽ ഉള്ളവരും ഫിൽയ എന്ന സിംഹത്തെ തൊടുകയും തലോടുകയുമൊക്കെ ചെയ്തു. ഫിൽയയെ പിന്നീട് വാഹനത്തിൽ നിന്ന് ഇറക്കിവിടാൻ ശ്രമിക്കുന്നതും കക്ഷി   ഇറങ്ങിപ്പോകാൻ കൂട്ടാക്കാതെ നിൽക്കുന്നതും വീഡിയോയിൽ കാണുന്നുണ്ട്.

ക്രിമിയയിലെ വില്‍നോഹിര്‍ക്‌സിൽ തായ്ഗാന്‍ സഫാരി പാര്‍ക്കിലെത്തിയ ആളുകൾക്കാണ് രസകരമായ ഈ കാഴ്ചവിരുന്നൊരുക്കിയത്. മൃഗശാലയിലെ അധികൃതർ തന്നെയാണ് ഈ  വീഡിയോ യൂട്യൂബിലൂടെ പുറത്തുവിട്ടതും. പിന്നീട് നിരവധി ആളുകളാണ് ഈ വീഡിയോയ്ക്ക് പ്രതികരണവുമായി  എത്തിയത്. രസകരമായ ഈ വീഡിയോ കാണാം..