സോഷ്യൽ മീഡിയിൽ തരംഗമായി സൊനാലിയുടെ നൃത്തം; വീഡിയോ കാണാം

September 8, 2018

ലോകത്തെ ഏറ്റവും അത്ഭുതം സൃഷ്ടിക്കുന്ന മരുന്നുകളിൽ ഒന്നാണ് നൃത്തം. മനസ്സിനും ശരീരത്തിനും ഒരുപോലെ ഉണർവും ഉന്മേഷവും നൽകുന്ന ഏറ്റവും നല്ല മരുന്നുകളിൽ ഒന്ന്. ലോകം മുഴുവനും ആരാധകരുള്ള ഒരു ഡാൻസറാണ് സൊനാലി. ‘ലവ്‌രാത്രി’ എന്ന ചിത്രത്തിലെ ഗാനത്തിന് മികച്ച നൃത്തചുവടുമായി എത്തുകയാണ് സൊനാലിയും പാർത്ത പാട്ടീലും.

ചിത്രം റിലീസ് ആവുന്നതിനുമുമ്പ് തന്നെ പ്രേക്ഷക ഹൃദയം കീഴടക്കിയ ഗാനമായിരുന്നു ലവ് രാത്രി എന്ന ചിത്രത്തിലേത്. ബോളിവുഡിലെ മികച്ച താരങ്ങളായ ആയുഷ് ശർമ്മയും വറീന ഹുസൈനും ചേർന്ന് വർണശബളമാക്കിയ ഗാനത്തിന് അടിപൊളി നൃത്തച്ചുവടുമായാണ് സൊനാലി എത്തിയിരിക്കുന്നത്.

അത്ഭുതകരമായ രീതിയിലുള്ള  നൃത്തച്ചുവടുകളുമായി എത്തുന്ന സൊണാലിയുടെയും പാർത്ഥയുടെയും  വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. യൂട്യൂബിൽ തരംഗമായി മാറിയ ഇരുവരുടെയും പ്രകടനത്തിന് ആശംസകളുമായി നിരവധി ആളുകളാണ് എത്തിയിരിക്കുന്നത്. ഗർബ ഡാൻസുമായി എത്തുന്ന ഇരുവർക്കും അഭിനന്ദന  പ്രവാഹങ്ങൾക്കൊപ്പം  ഇനിയും ഇതുപോലുള്ള ഡാൻസുകൾ ചെയ്യണമെന്ന ആരാധകരുടെ ആവശ്യങ്ങളും ഇതിനൊപ്പം ഉണ്ടാവുന്നുണ്ട്. മഞ്ഞയും കറുപ്പും നിറത്തിലുള്ള വസ്ത്രങ്ങളിൽ മനോഹരമായ നൃത്തചുവടുമായി എത്തുന്ന ഇരുവരും വളരെ  ആവേശകരമായ രീതിയിലുള്ള പ്രകടനമാണ് കാഴ്ചവെക്കുന്നത്.

അതേസമയം സൽമാൻ ഖാൻ നിർമ്മിക്കുന്ന റൊമാൻറ്റിക് ത്രില്ലർ ചിത്രത്തിനെ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയിരിക്കുന്ന ട്രെയിലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് ആയുഷ്  ശർമ്മയും വറീന  ഹുസൈനുമാണ്. അഭിരാജ് മണിവാള സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നരേയ്ൻ ഭട്ടാണ്.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!