മലയാളത്തിന്റെ മഹാ നടന്‍ മധുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

September 23, 2018

മലയാളത്തിന്റെ മഹാ നടന്‍ മധുവിന് ഇന്ന് 85-ാം പിറന്നാള്‍. നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയത്. മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും മധുവിന് പിറന്നാള്‍ ആശംസകളുമായി വീട്ടിലെത്തി.

ജന്മദിനത്തോടനുബന്ധിച്ച് നടന്ന ആഘോഷ പരിപാടിയില്‍ മോഹന്‍ലാല്‍ മധുവിന് കേക്കു നല്‍കുന്നതിന്റെ ചിത്രങ്ങളും സൂപ്പര്‍ സ്റ്റാര്‍ പങ്കുവെച്ചിട്ടുണ്ട്. “കാലുഷ്യമില്ലാത്ത മനസ്സാണ് ദീര്‍ഘായുസ്സിനുള്ള സിദ്ധൗഷധം എന്ന് എന്നെയും നിങ്ങളേയും പഠിപ്പിക്കുന്നു ഈ വലിയ മനുഷ്യന്‍!
എന്റെ പ്രിയ മധു സാറിന് കടലോളം സ്‌നേഹവും ജന്മദിനാശംസകളും…” എന്ന കുറിപ്പോടു കൂടിയാണ് മോഹന്‍ലാല്‍ മധുവിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്.

പ്രയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘കുഞ്ഞാലിമരയ്ക്കാര്‍‘ എന്ന ചിത്രത്തില്‍ മോഹന്‍ലാലും മധുവും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. നവംബറിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.