മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യത്തിന് പിന്നിൽ ഇതൊക്കെയാണ്…

September 13, 2018

ലോകം മുഴുവനുമുള്ള മമ്മൂട്ടി ആരാധകർ എന്നും അറിയാൻ ആഗ്രഹിക്കുന്ന കാര്യമാണ് മമ്മൂക്കയുടെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യം.. ഈ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടിയുടെ സ്വന്തം പാചകക്കാരൻ. അദ്ദേഹത്തിന്റെ ഭക്ഷണ ശീലമാണ് ആ സൗന്ദര്യത്തിന് പിന്നിലെന്നാണ് പാചകക്കാരൻ പറയുന്നത്. കിട്ടുന്നതെന്തും കഴിക്കാതെ മിതമായ ഭക്ഷണ രീതിയാണ് താൻ പിന്തുടരാറുള്ളതെന്ന് താരം പല അഭിമുഖങ്ങളിലും മുമ്പും പറഞ്ഞിട്ടുണ്ട്.

വളരെ മിതമായ രീതിയിലുള്ള ഭക്ഷണം ശീലമാക്കിയ അദ്ദേഹം പ്രഭാത ഭക്ഷണമായി ഓട്സിന്റെ കഞ്ഞിയാണ് കുടിക്കുക. കു‌ടെ പപ്പായയുടെ കക്ഷങ്ങളും മുട്ടയുടെ വെള്ളയും തൊലികളഞ്ഞ് വച്ച ബദാമും. ഉച്ചയ്ക്ക്  ചോറ് കഴിക്കാറില്ല. പൊരിച്ച ഭക്ഷണ സാധങ്ങളും കഴിക്കാറില്ല. വൈകിട്ട് കട്ടൻ ചായയാണ് കുടിക്കാറ്. രാത്രിയിൽ ഓട്സിന്റെ ദോശയും. നാടൻ കറികളോടാണ് താത്പര്യം. രാത്രിയിൽ മഷ്‌റൂം സൂപ്പും കഴിക്കാറുണ്ട്. ഇതൊക്കെയാണ് താരത്തിന്റെ ഭക്ഷണ ക്രമങ്ങൾ. സിനിമയുടെ തിരക്കുകളിലും ഷൂട്ടിംഗ് ദിവസങ്ങളിലും കൃത്രമായ ഭക്ഷണ രീതി കാത്തുസൂക്ഷിക്കുന്ന താരമാണ് മമ്മൂട്ടി.

അതേസമയം ഒരു കുട്ടനാടൻ ബ്ലോഗാണ് അദ്ദേഹത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ള മലയാള ചിത്രം. ചിത്രത്തിൽ ബ്ലോഗ് എഴുത്തുകാരനായ തനി നാട്ടിൻ പുറത്തുകാരന്റെ വേഷത്തിലാണ് താരമെത്തുന്നത്. യാത്രയാണ് അദ്ദേഹത്തിനെത്തായി പുറത്തിറങ്ങാനൊരുങ്ങുന്ന മറ്റൊരു ചിത്രം. ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് യാത്ര. ചിത്രത്തിൽ മുൻ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയായ വൈ എസ് ആറിന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.