മികച്ചവനാര്?ലാലേട്ടനോ മമ്മൂക്കയോ…? ഞെട്ടിക്കുന്ന ഉത്തരവുമായി മുത്തശ്ശി; വീഡിയോ കാണാം

September 9, 2018

ലോകം മുഴുവനുമുള്ള മലയാളി ആരാധകർ എന്നും ചോദിക്കുന്ന ചോദ്യമാണ് മമ്മൂട്ടിയാണോ മോഹൻലാലാണോ മികച്ചവൻ എന്ന്. എന്നാൽ നിരവധി തർക്കങ്ങൾക്കും ചോദ്യങ്ങൾക്കുമപ്പുറം ആർക്കും ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി നിൽക്കുകയായിരുന്നു ആരാണ് മികച്ചവൻ എന്നത്. മമ്മൂട്ടി ആരാധകരും മോഹൻലാൽ ആരാധകരും ഒരുപാട് ഉള്ള കേരളത്തിൽ ഇങ്ങനെയൊരു ചോദ്യത്തിന് ഉത്തരം പറയാൻ ആരും ധൈര്യപ്പെടാറില്ല എന്നതും വാസ്തവം.

അതേസമയം മലയാളികൾക്കിടയിൽ എന്നും തർക്കങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്ന ഈ ചോദ്യത്തിന് ഞൊടിയിടയിൽ ഉത്തരവുമായി എത്തിയിരിക്കുകയാണ് ഒരു മുത്തശ്ശി. പരസ്പരം തുലനം ചെയ്യാൻ സാധിക്കാത്ത അഭിനയ പ്രതിഭകളാണ് ഇരുവരും എന്ന്  ലോകത്തിലെ പല നിരൂപകർ പോലും അഭിപ്രായപ്പെടുന്ന സാഹചര്യത്തിൽ മികച്ചവനെ കണ്ടെത്തിയ ഈ മുത്തശ്ശിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായിരിക്കുന്നത്. മലയാള സിനിമയിലെ രണ്ടു നടന്മാരും മികച്ച താരങ്ങളാണെന്ന് സമ്മതിക്കുന്ന ഈ മുത്തശ്ശിക്ക് പക്ഷെ ഏറ്റവും മികച്ചവൻ ആരാണെന്നുള്ള ചോദ്യത്തിന് കൃത്യമായ ഉത്തരമുണ്ട്.

‘ഞാന്‍ നേരത്തേ പറഞ്ഞിട്ടില്ലേ. മോഹല്‍ലാലിന് ഈ കാണുന്ന ഒരു ഇതൊക്കെയുള്ളു. അഭിനയത്തിന്റെ കാര്യത്തില്‍ മമ്മൂട്ടി തന്നെയാ മുന്നില്‍. മമ്മൂട്ടിയ്ക്ക് ദൂരെ നിന്ന ഒരാള്‍ എല്ലാം പറഞ്ഞ് കൊടുക്കേണ്ട ആവശ്യമില്ല നല്ല കലാവാസനയുള്ളവനാണ് അവന്‍. സ്വയം ചെയ്യാന്‍ കഴിവുളളയാളാണ് മമ്മൂട്ടി മനസ്സിലായോ’- എന്നാണ് മുത്തശ്ശിയുടെ മറുപടി. സമൂഹ മാധ്യമങ്ങളിൽ വൈറലായ മുത്തശ്ശിയുടെ വീഡിയോ കാണാം..