പിറന്നാൾ ദിനത്തിൽ താരരാജാവിനെ കാത്തിരിക്കുന്നത് നിരവധി സർപ്രൈസുകൾ

September 2, 2018

സിനിമാ ലോകം മുഴുവൻ അസൂയയോടെ നോക്കി നിൽക്കുന്ന സൗന്ദ്യര്യ രാജാവാണ് മമ്മൂക്ക..സിനിമയിലും ജീവിതത്തിലും എന്നും അത്ഭുതമായിരിക്കുന്ന ഈ പ്രതിഭയുടെ 67 പിറന്നാൾ ആണ് ഈ മാസം ഏഴാം തിയതി. തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരത്തിന്റെ പിറന്നാൾ ഗംഭീരമാക്കാനുള്ള ആവേശത്തിലാണ് ആരാധകർ. അതേസമയം താരത്തിന്റെ പിറന്നാൾ ദിനത്തിൽ നിരവധി സർപ്രൈസുകളുമായി എത്തുകയാണ് സിനിമാലോകം.

സൂപ്പർ സ്റ്റാറിന്റെ പിറന്നാൾ ദിനത്തിൽ മൂന്ന് ചിത്രങ്ങളെ കുറിച്ചുള്ള അനൗൺസ്മെന്റുകൾ നടത്താനാണ് അണിയറ പ്രവർത്തകർ കാത്തിരിക്കുന്നത്. മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ സിബിഐ സീരീസിലെ അഞ്ചാം ചിത്രം. ‘ഗ്രേറ്റ്ഫാദര്‍’ സംവിധായകന്‍ ഹനീഫ് അദേനിയുടെ വിദേശരാജ്യം കേന്ദ്രീകരിച്ച് കഥ പറയുന്ന ബിഗ് ബജറ്റ് ചിത്രം. ‘തനിയൊരുവന്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ മമ്മൂട്ടി എത്തുന്നത് എന്നിവയെ സംബന്ധിച്ചുള്ള വിവരങ്ങളാണ് പിറന്നാൾ ദിനത്തിൽ നൽകാൻ ഉദ്ദേശിക്കുന്നത്.

ഈ മൂന്ന് വമ്പന്‍ സിനിമകളെക്കുറിച്ചുള്ള പ്രഖ്യാപനം മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന പോക്കിരിരാജയുടെ രണ്ടാം ഭാഗം മധുരരാജയുടെ ചിത്രീകരണത്തിലാണ് മമ്മൂട്ടി ഇപ്പോള്‍. അതോടൊപ്പം വൈ എസ് ആറിന്റെ ജീവിത കഥ പറയുന്ന ‘യാത്ര’ എന്ന തെലുങ്ക് ചിത്രവും താരത്തിന്റേതായി പുറത്തിറങ്ങാനുണ്ട്. യാത്രയിലെ ഗാനങ്ങൾക്ക് വൻ സ്വീകാര്യതയാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം ഈ വർഷം പുറത്തിറങ്ങിയ ‘അബ്രഹാമിന്റെ സന്തതികൾ’ എന്ന ചിത്രം ചരിത്രവിജയത്തിലേക്ക് കുതിക്കുകയാണ് കേരളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തിയ ‘അബ്രഹാമിന്റെ സന്തതികള്‍’. അന്താരാഷ്ട്രതലത്തില്‍  ഇതിനോടകം പൂര്‍ത്തിയാക്കിയത് 22,000 ഷോകളാണ്.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!