പ്രണയം പറഞ്ഞ് നിമിഷയും ചാക്കോച്ചനും; ‘മാംഗല്യം തന്തുനാനേന’യുടെ പുതിയ പോസ്റ്റർ കാണാം

September 10, 2018

മലയാളികളുടെ പ്രിയപ്പെട്ട നടൻ കുഞ്ചാക്കാ ബോബന്‍ നായകനായെത്തുന്ന ‘മാംഗല്യം തന്തുനാനേന’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മുഖത്തോട് മുഖം നോക്കി പ്രണയം പറയുന്ന കുഞ്ചാക്കോയും നിമയിഷയുമാണ് പുതിയ പോസ്റ്ററിൽ ഉള്ളത്. ചിത്രത്തിന്റെ ടീസറിനും പ്രേക്ഷകര്‍ക്കിടയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. സൗമ്യ സദാനന്ദനാണ് ചിത്രത്തിന്റെ സംവിധാനം.

കുടുംബ പശ്ചാത്തലമാണ് ചിത്രത്തിലെ മുഖ്യ പ്രമേയം. ഒരു കുടുംബചിത്രം എന്നതിലുപരി ഒരു കോമഡി എന്റര്‍ടെയ്‌നര്‍ കൂടിയാണ് മാംഗല്യം തന്തുനാനേന. ‘ജവാന്‍ ഓഫ് വെള്ളിമല’, ‘ഓലപ്പീപ്പി’, ‘കെയര്‍ ഓഫ് സൈറാ ബാനു’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ സഹസംവിധായകയായി പ്രവര്‍ത്തിച്ചിട്ടുണ്ട് സൗമ്യ സദാനന്ദന്‍. എന്നാല്‍ സൗമ്യ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാംഗല്യം തന്തുനാനേന.

ചിത്രത്തില്‍ റോയ് എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. നിമിഷ സജയന്‍ റോയിയുടെ ഭാര്യ ക്ലാരയായും ചിത്രത്തിലെത്തുന്നു. ശാന്തികൃഷ്ണ, ഹരീഷ് കണാരന്‍, അലന്‍സിയര്‍, വിജയ രാഘവന്‍, സലീം കുമാര്‍, സൗബിന്‍ സാഹിര്‍, കൊച്ചുപ്രേമന്‍ തുടങ്ങിയവരും മാംഗല്യം തന്തുനാനേനയില്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നണ്ട്. ഈ മാസം 20 ന്  തീയറ്ററുകളിലെത്തുന്ന ചാക്കോച്ചൻ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്..

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!