‘അമ്മയാണ് മറക്കില്ല’ മാരത്തൺ മത്സരത്തിനിടെ കുഞ്ഞിനെ പാലൂട്ടി വൈറലായ അമ്മ

September 14, 2018

മാരത്തൺ മത്സരത്തിനിടെ കുഞ്ഞിനെ മുലയൂട്ടി ഒരമ്മ. വിശന്നു കരയുന്ന കുഞ്ഞിന് മുന്നിൽ ഒരു മത്സരവും ഒരമ്മയ്ക്കും പ്രശ്നമാവാറില്ല..ലോകത്ത് മറ്റെന്തിനേക്കാളും വലുത് മക്കൾ ആണെന്ന് വിശ്വസിക്കുന്നവരാണ് ലോകത്തിലെ ഭൂരിഭാഗം അമ്മമാരും. ഇത്തരത്തിൽ മാരത്തൺ മത്സരം നടക്കുന്നതിനിടെ വിശന്നു കരഞ്ഞ സ്വന്തം കുഞ്ഞിനെ മുലയൂട്ടിയ ഒരമ്മയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായിരിക്കുന്നത്.

സോഫി പവർ എന്ന ലണ്ടൻ കായികതാരമാണ് മാരത്തൺ മത്സരത്തിനിടെ വിശന്നുകരഞ്ഞ തന്റെ മൂന്ന് മാസം പ്രായമായ കുഞ്ഞിനെ മുലയൂട്ടിയത്. മത്സരത്തിന് തൊട്ട് മുമ്പും മുലയൂട്ടിയ ശേഷമാണ് സോഫി പവാർ മാരത്തണിന് ഇറങ്ങിയത്. 43 മണിക്കൂർ കൊണ്ടാണ് സോഫി മാരത്തൺ പൂർത്തിയാക്കിയത്. മാരത്തണിന്റെ പല ഇടവേളകളിലും സോഫി കുഞ്ഞിന് മുലയൂട്ടിയിരുന്നു. എല്ലാ ഇടവേളകളിലും കുഞ്ഞിനേയുമായി സോഫിയുടെ ഭർത്താവ് അവളുടെ അരികിൽ എത്തിയിരുന്നു. പലപ്പോഴും മുലപ്പാൽ കുപ്പിയിൽ ശേഖരിച്ച് വച്ചതിന് ശേഷമാണ് സോഫി മാരത്തണിന് ഇറങ്ങിയത്.

മൂത്ത കുട്ടിയെ ഗർഭണിയായിരിക്കുന്ന സമയത്ത് മാരത്തണിനിറങ്ങാൻ  സോഫി ശ്രമിച്ചെങ്കിലും ഗർഭിണിയായതിനാൽ അധികൃതർ സമ്മതിച്ചിരുന്നില്ല. പിന്നീട് ഇളയ കുട്ടിയെ പ്രസവിച്ച ശേഷം മാരത്തണിൽ മത്സരിക്കാൻ അവസരം ലഭിച്ച സോഫി ഭർത്താവിന്റെ സമ്മതത്തോടെ മാരത്തണിൽ പങ്കെടുക്കുകയായിരുന്നു. ഒരു കയ്യിൽ കുട്ടിയെ പിടിച്ച് പാലൂട്ടുന്ന സൂഫിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.