എലിപ്പനിക്കെതിരായ പ്രതിരോധം; ട്രോള്‍ പ്രചരണവുമായി മോഹന്‍ലാലും

എലിപ്പനിക്കെതിരായ ബോധവല്കരണ ക്യാമ്പെയിന്റെ ഭാഗമായിരിക്കുകയാണ് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും. വിത്യസ്തമായൊരു പ്രചരണവുമായാണ് താരം ഇത്തവണ എത്തിയിരിക്കുന്നത്. പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ഒരു ട്രോള്‍ പ്രചരണം ഏറ്റെടുത്തുകൊണ്ടാണ് സൂപ്പര്‍താരം മോഹന്‍ലാല്‍ ബോധവല്‍കരണത്തിന് മുന്നിട്ടിറങ്ങുന്നത്.
മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ വന്ദനത്തിലെ ‘എങ്കില്‍ എന്നോട് പറ ഐ ലവ് യൂന്ന്’ എന്ന ഡയലോഗിന്റെ ട്രോളാണ് പ്രചരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. സിനിമയിലെ ഡയലോഗിനു പകരം ‘എങ്കില്‍ എന്നോടു പറ എലിപ്പനിക്കുള്ള ഡോക്സിസൈക്ലിന്‍ കഴിച്ചൂന്ന്’ എന്ന വാചകമാണ് എലിപ്പെനിക്കെതിരായ പ്രതിരോധത്തിന്റെ പ്രചരണാര്‍ത്ഥം ഉപയോഗിച്ചിരിക്കുന്നത്.
മോഹന്‍ലാല്‍ തന്നെ ഈ ട്രോള്‍ ബോധവല്‍കരണത്തിന്റെ പ്രചരണാര്‍ത്ഥം തന്റെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ പ്രചരണത്തിന് മികച്ച പ്രതികരണമാണ് സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്നത്.