സംഗീതത്തിലെ മഹാത്ഭുതങ്ങളുടെ അപൂർവ സംഗമം ദാ ഇവിടെയാണ്…
കാലം എത്ര മുന്നോട്ട് പിന്നിട്ടാലും അനശ്വരമായ ചിലതൊക്കെ ഈ ഭൂമിയിൽ ബാക്കിയുണ്ടാവും. സംഗീതം പോലെ മധുരമായ ചിലതൊക്കെ…ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങും വിധം ആര്‍ദ്രമായ സംഗീതത്തിന് താളം പിടിക്കുകയാണ് ബീഹാര്‍ സഹോദരങ്ങളായ മൈഥിലി ഠാക്കൂർ റിഷവ് ഠാക്കൂർ അയോഷ ഠാക്കൂർ എന്നിവർ.. ഹിന്ദി ഭജന്‍സില്‍ നാദവിസ്മയം തീര്‍ക്കുക്കയാണ് സംഗീതത്തിന്റെ ലോകത്തെ ഈ അത്ഭുത പ്രതിഭകൾ …
റേസിങ്ങ് സ്റ്റാർസ് എന്ന ടിവി ഷോ വഴിയാണ് ഈ കുട്ടി കലാകാരന്മാർ ലോകത്തിന് മുന്നിലെത്തിയത്. ഹാര്‍മ്മോണിയത്തിലെ ശ്രുതി ചേര്‍ക്കലോ വായ്ത്താരിയുടെ സൗന്ദര്യമോ തബലയിലെ വിസ്മയമോ കൈത്താളത്തിന്റെ അനായാസതയോ കൂടിച്ചേർന്ന മഹാത്ഭുതങ്ങളുടെ അപൂര്‍വ്വ സംഗമമാണ് മൂവരും ചേർന്ന് ഇവിടെ സൃഷ്ടിക്കുന്നത്. കാലത്തിന്റെ കുത്തൊഴുക്കില്‍പ്പെട്ട് ഒലിച്ചുപോകാത്ത ചിലതേ ഉള്ളൂ സമൂഹത്തില്‍. അതില്‍ ഒന്നു തന്നെയാണ് ഈ സഹോദരങ്ങളെ ചേർത്തുവെച്ചപ്പോൾ ഉണ്ടായതും.
ഒരു കാലത്ത് സ്നേഹഗായകര്‍ എന്ന് ഇവരെ ലോകം ഉറക്കെ വിളിക്കാതിരിക്കില്ല. കാരണം കാലാന്തരങ്ങള്‍ക്കപ്പുറവും ഇവരുടെ സംഗീതത്തിന്റെ താളം നിലക്കാതെ നിലനിൽക്കും. ബീഹാർ വേദികളിൽ അലയടിക്കപെടുന്ന ഈ സംഗീത പ്രതിഭകൾ ഇപ്പോൾ തിരക്കിലാണ് വേദികളിൽ നിന്നും വേദികളിലേക്കും ഹൃദയങ്ങളിൽ നിന്നും ഹൃദയങ്ങളിലേക്കും സംഗീതത്തിന്റെ വശ്യമാന്ത്രികത എത്തിക്കുന്ന തിരക്കിൽ.
നിരവധി വേദികളിൽ വിസമയം തീർക്കാൻ എത്തുന്ന ഈ കുട്ടിത്താരങ്ങൾ ബീഹാറിൽ മാത്രമല്ല നവമാധ്യമങ്ങളിലും നിറസാന്നിധ്യമാവുകയാണ്.