കൈയടി നേടി ഈ ട്രാന്‍സ്‌ജെന്‍ഡര്‍ നായിക; മനോഹരമായ വീഡിയോ ആല്‍ബം കാണാം

September 18, 2018

സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ് ‘നിഴല്‍ പോലെ’ എന്ന മ്യൂസിക് വീഡിയോ ആല്‍ബം. ട്രാന്‍സ്‌ജെന്ററായ അഞ്ജലി അമീറിന്റെ അഭിനയ മികവു കൊണ്ടുതന്നെ ഈ ആല്‍ബം പ്രേക്ഷകര്‍ ഏറ്റെടുത്തു. ‘നിനക്കെന്നോടൊന്നു മിണ്ടിയാലെന്താ…’ എന്നു തുടങ്ങുന്ന ഗാനത്തിലെ വരികളും ആസ്വാദകരുടെ അധരങ്ങളില്‍ ഇടംപിടിച്ചു.

രമേഷ് കാവിലിന്റേതാണ് ആല്‍ബത്തിലെ വരികള്‍. പ്രശാന്ത് നിട്ടൂരിന്റെ സംഗീത്തില്‍ ദീപക് ജെ.ആര്‍ ആണ് ഗാനം മനോഹരമായി ആലപിച്ചിരിക്കുന്നത്. സഫീര്‍ പട്ടാമ്പിയാണ് നിഴല്‍ പോലെ എന്ന സംഗീത ആല്‍ബത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ട്രാന്‍സ്‌ജെന്ററായ അഞ്ജലി ആദ്യമായി അഭിനയിക്കുന്ന മ്യൂസിക്കല്‍ വീഡിയോ ആണ് ഇത്. അഞ്ജലിയുടെ അഭിനയത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അഞ്ജലിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചും നിരവധി പേരെത്തുന്നുണ്ട്.

പ്രണയാര്‍ദ്രമാണ് ഈ മ്യൂസിക്കല്‍ വീഡിയോ. പ്രണയം തന്നെയാണ് ആല്‍ബത്തിന്റെ പ്രമേയവും. ആലാപന മികവുകണ്ടും എന്റെ നിഴല്‍ പോലെ പ്രേക്ഷകഹൃദയങ്ങളില്‍ ഇടംപിടിക്കുന്നുണ്ട്. ഐഡിയ സ്റ്റാര്‍ സിങര്‍ സീസണ്‍ 5 റിയാലിറ്റി ഷോയിലെ സെമി ഫൈനലിസ്റ്റാണ് ഗാനം ആലപിച്ചിരിക്കുന്ന ദീപക് ജെ.ആര്‍.  ദീപക് തന്നെയാണ് അഭിനയിച്ചിരിക്കുന്നതും.