മനോഹരം ഈ വിവാഹഗാനം; ‘കുട്ടനാടന്‍ ബ്ലോഗി’ലെ പാട്ട് കാണാം

September 21, 2018

മലയാളത്തിന്റെ മെഗാസ്റ്റാര്‍ നായകനായെത്തുന്ന ‘ഒരു കുട്ടനാടന്‍ ബ്ലോഗ്’ എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനവും പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിലെ ഒരു വിവാഹ ഗാനമാണ് ഇത്. ബി.കെ ഹരിനാരായണന്റേതാണ് ഗാനത്തിന്റെ വരികള്‍. ശ്രീനാഥ് ശിവശങ്കരനാണ് സംഗീതം നല്‍കിയിരിക്കുന്നത്. സിയ ഉല്‍ ഹഖ്, ഹരിചരണ്‍, റിമി ടോമി എന്നിവര്‍ ചേര്‍ന്നാണ് ഗാനത്തിന്റെ ആലാപനം. ചിത്രത്തില്‍ ആദില്‍ ജഹാന്റെയും അനു സിത്താരയുടേയും വിവാഹച്ചടങ്ങിനോടനുബന്ധിച്ചുള്ള ഗാനമാണിത്.

തിരക്കഥാകൃത്തായ സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു കുട്ടനാടന്‍ ബ്ലോഗ്. ഗാനങ്ങള്‍ക്ക് ചിത്രത്തില്‍ ഒട്ടേറെ പ്രാധാന്യം നല്‍കിട്ടിണ്ട്. ചിത്ത്രതിലുടനീളം അഞ്ച് ഗാനങ്ങളാണുള്ളത്. നേരത്തെ പുറത്തിറങ്ങിയ ‘മാനത്തെ മാരിവില്‍ ചിറകില്‍…’ എന്നു തുടങ്ങുന്ന ഒരു കുട്ടനാടന്‍ ബ്ലോഗിലെ ഗാനവും ഏറെ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. നാടന്‍ പാട്ടിന്റെ ചേലില്‍ ഒരുക്കിയ ‘ഏലംപാടി ഏലേലേലോ എന്ന് തുടങ്ങുന്ന ഒരു കുട്ടനാടന്‍ ബ്ലോഗിലെ ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതോടെ വള്ളംകളിക്കൊപ്പം പാടാന്‍ മലയാളികള്‍ക്ക് ഒരു ഗാനം കൂടി സ്വന്തമായി. കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്ന്‍, അനു സിത്താര, ഷംന കാസീം, ലക്ഷ്മി റായി, സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം എന്നിവരും കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

കുട്ടനാട്ടിലെ ഒരു ഗ്രാമപ്രദേശത്തെ ആളുകളുടെ ജീവിതം കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഈ ഗ്രാമത്തില്‍ താമസിക്കുന്ന ഒരു ബ്ലോഗ് എഴുത്തുകാരനായ ഹരി എന്ന വ്യക്തിയായാണ് മമ്മൂട്ടി എത്തുന്നത്. അനന്തവിഷന്റെ ബാനറില്‍ പി മുരളീധരനും ശാന്താ മുരളീധരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മെമ്മറീസിന് ശേഷം ഇരുവരും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയാണ് ഒരു കുട്ടനാടന്‍ ബ്ലോഗ്. പ്രദീപ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിനായി സംഗീത സംവിധാനം നിശ്ചയിച്ചിരിക്കുന്നത് ശ്രീനാഥാണ്. ബിജിബാലാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!