യുഎഇയിലും വിജയം ആവര്‍ത്തിച്ച് ‘പടയോട്ടം’; ചിത്രങ്ങള്‍ കാണാം

September 24, 2018

മലയാളത്തിന്റെ പ്രിയ താരം ബിജു മേനോന്‍ നായകനായെത്തിയ ‘പടയോട്ടം’ യുഎഇയിലും വിജയം ആവര്‍ത്തിക്കുന്നു. കേരളത്തിലെ തീയറ്ററുകളില്‍ മികച്ച പ്രതികരണം ലഭിച്ച ചിത്രം യുഎഇയിലും വന്‍ പ്രേക്ഷക സ്വീകാര്യത നേടി. ചിത്രത്തിന്റെ വിജയം യുഎഇയില്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

നവാഗതനായ റഫീക്ക് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ‘പടയോട്ടം’ സെപ്തംബര്‍ 14 നാണ് തീയറ്ററുകളില്‍ എത്തിയത്. ഓണത്തിന് പ്രദര്‍ശിപ്പിക്കേണ്ടിയിരുന്ന ചിത്രം മഴക്കെടുതിയെത്തുടര്‍ന്ന് നീട്ടി വയ്ക്കുകയായിരുന്നു. ചെങ്കല്‍ രഘു എന്ന കഥാപാത്രമായാണ് ബിജു മേനോന്‍ ചിത്രത്തില്‍ എത്തുന്നത്. കോമഡി എന്റെര്‍റ്റൈനര്‍ വിഭാഗത്തില്‍ പുറത്തിറങ്ങിയ ചിത്രം മനോഹരമായ ഒരു കുടുംബ ചിത്രം കൂടിയാണ്.

ബിജു മേനോനൊപ്പം ചിത്രത്തില്‍ സൈജു കുറുപ്പ്, സിത്താര എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തികച്ചും ഹാസ്യാത്മകമായാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ചെങ്കല്‍ രഘു എന്ന കഥാപാത്രവും സംഘങ്ങളും കാസര്‍ഗോഡു മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന യാത്രയും അതിനോട് അനുബന്ധിച്ച് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

ചിത്രത്തിന്റെ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നത് അരുണ്‍ എ ആര്‍, അജയ് രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ്. ‘ബാംഗ്ലൂര്‍ ഡേയ്‌സ്’, ‘മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍’ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച വീക്കെന്‍ഡ് ബ്ലോക്ക് ബസ്‌റ്റേഴ്‌സാണ് പടയോട്ടവും നിര്‍മ്മിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണത്തോടെ തീയറ്ററുകളില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ് പടയോട്ടം.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!