പുതിയ അതിഥിയെ വരവേറ്റ് നടി രംഭ..

September 26, 2018

തെന്നിന്ത്യ മുഴുവൻ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു നടി രംഭ. നടിയുടെ വീട്ടിലേക്ക് ഒരു കുഞ്ഞഥിതി കൂടി എത്തിയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. കഴിഞ്ഞ കുറെ വർഷങ്ങളായി സിനിമയിൽ നിന്നും മാറി നിന്നിരുന്ന താരം നിറവയറുമായി ഡാൻസ് ചെയ്യുന്ന ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. രംഭയുടെ ഭർത്താവ് ഇന്ദ്രൻ പത്മനാഭനാണ് തനിക്ക് ആൺകുട്ടി ഉണ്ടായ വിവരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

സെപ്തംബർ 23  ന് ക്യാനഡയിലെ ടോറന്റോയിലെ മൗണ്ട് സീനായ് ആശുപത്രിയിലാണ് രംഭ ആൺകുഞ്ഞിന് ജന്മം കൊടുത്തത്. ലാന്യ, സാഷ എന്നിങ്ങനെ രണ്ട് കുഞ്ഞുങ്ങളാണ് ഇരുവർക്കുമുള്ളത്. തങ്ങൾക്ക് പുതിയൊരു കുഞ്ഞനിയനെ കിട്ടിയതിന്റെ സംന്തോഷത്തിലാണ് ഇരുവരും. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിറഞ്ഞു നിന്നിരുന്ന താരം വിവാഹത്തിന് ശേഷം ബിസിനസുകാരനായ ഭർത്താവ് ഇന്ദ്രനുമൊപ്പം ക്യാനഡയിൽ താമസമാക്കിയിരിക്കുകയായിരുന്നു. 2010 ലായിരുന്നു താരത്തിന്റെ വിവാഹം. ഭർത്താവിനും കുട്ടികൾക്കുമൊപ്പമുള്ള ചിത്രങ്ങൾ നേരത്തെയും താരം സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു. ഇതിനും ആരാധകർ ഏറെയാണ്.

 

View this post on Instagram

 

A post shared by RambhaIndrakumar? (@rambhaindran_) on

ഗർഭകാലത്തെ സീമന്ത ചടങ്ങുകൾ ആഘോഷമാക്കിയുള്ള താരത്തിന്റെ വീഡിയോ നേരത്തെ സോഷ്യൽ മീഡിയിൽ ഹിറ്റിയിരുന്നു.