ഈ മാളിൽ കാഴ്ചക്കാരെ കാത്തിരിക്കുന്നത് ലോകാത്ഭുതങ്ങൾ; ചിത്രങ്ങൾ കാണാം..

September 14, 2018

തായ്‌ലൻഡിലെ കലാകാരന്മാരുടെ സൃഷ്ടിയിൽ അത്ഭുതം തോന്നുന്ന നിമിഷങ്ങളാണ് ദുബായിലെ വാഫി മാളിലൂടെ കടന്നുപോകുമ്പോൾ …ലോകത്തിലെ പല അത്ഭുതങ്ങളും ഇവിടെ കാഴ്‌ചക്കരെ വിസ്മയിപ്പിക്കാനുണ്ട്. ‘റിപ്ലീസ് ബിലീവ് ഇറ്റ് ഓർ നോട്ട്’ എന്ന പ്രശസ്ത പരിപാടിയിലെ 75 കൗതുക വസ്തുക്കളാണ് റാഫി മാളിൽ ആരാധകരെ കാത്തിരിക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ പക്ഷിയുടെ അസ്ഥികൂടം, ആനപ്പക്ഷിയുടെ മുട്ട, വെള്ളത്തിലും കരയിലും പൊങ്ങിക്കിടക്കുന്ന സ്കൂട്ടർ, ഇരുപത് അടി ഉയരത്തിൽ നിർമ്മിച്ച ദിനോസറുകൾ, കുപ്പിക്കുള്ളിലെ വിമാനം തുടങ്ങി നിറയെ അത്ഭുതങ്ങളാണ് മാളിൽ കാഴ്ചക്കാർക്കായി ഒരുക്കിയിരിക്കുന്നത്.

വാഹനങ്ങളുടെ  ഉപയോഗിച്ച യന്ത്രസാമഗ്രികൾ കൊണ്ടു നിർമിച്ച റോബോട്ടാണ് മറ്റൊരു ഭീമൻ കാഴ്ച. തീപ്പട്ടികൊള്ളികൾ കൊണ്ട് നിർമ്മിച്ച ടൈറ്റാനിക് കപ്പൽ തുടങ്ങി നിരവധി വിസ്മയങ്ങളാണ് മാളിൽ ആളുകളെ കാത്തിരിക്കുന്നത്.