‘ഇവരൊക്കെയാണ് യഥാർത്ഥ ഹീറോസ്’; തങ്ങളുടെ ഇല്ലായ്മയിൽ നിന്നും കേരളത്തിന് സഹായവുമായി റോഹിങ്ക്യൻസ്…
കേരളത്തിലുണ്ടായ പ്രളയം നമുക്ക് സമ്മനിച്ചത് വേദനയുടെ കുറെ ദിനങ്ങളായിരുന്നു.. ഇപ്പോഴും സംസ്ഥാനത്തെ പല സ്ഥലങ്ങളിലെയും അവസ്ഥ വളരെ പരിതാപകരമാണ്..ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായവുമായി നിരവധി ആളുകൾ എത്തുന്നത് കേരളജനതയ്ക്ക് വളരെ ആശ്വാസം നൽകുന്നുണ്ട്. എന്നാൽ വിധവയുടെ വെള്ളിക്കാശുപോലെ തങ്ങളുടെ ദരിദ്രത്തിൽ നിന്നും കേരളത്തിന് വേണ്ടി ഒരു പിടി സഹായവുമായി എത്തിയിരിക്കുകയാണ് റോഹിങ്ക്യൻ അഭയാർത്ഥികൾ..
റോഹിങ്ക്യൻസ് നേരിട്ട ദാരിദ്ര്യത്തിന്റെയും അവഗണയുടെയും കഥകൾ മലയാളികൾ അത്രപെട്ടെന്നൊന്നും മറന്നിട്ടുണ്ടാവില്ല. എന്നാൽ തങ്ങളുടെ ദാരിദ്രത്തിൽ നിന്നും ദുരിതമനുഭവിക്കുന്ന കേരളക്കരയ്ക്ക് ആശ്വാസത്തിന്റെ ഒരു പിടി സാമ്പ്യാദ്യവുമായി എത്തിയിക്കുകയാണ് ഈ ജനത, ഡൽഹിയിലെ ഫരീദാബാദ്, ശരംവിഹാർ എന്നിവടങ്ങളിൽ കഴിയുന്ന അഭയാർത്ഥികളാണ് തങ്ങൾ സ്വരൂപിച്ച 40,000 രൂപയുമായി കേരളത്തിലെത്തിയത്. സന്നദ്ധ പ്രവർത്തനം നടത്തിവരുന്ന ഹ്യുമൻ വെൽഫെയർ ഫൌണ്ടേഷൻ മുഖേനയാണ് റോഹിങ്ക്യൻ അഭയാർത്ഥികൾ കേരളത്തിന് സഹായ ഹസ്തവുമായി എത്തിയത്.
റോഹിങ്ക്യൻ ജനതയിലെ വിദ്യാർത്ഥികളും കൂലിപ്പണിക്കാരും അടങ്ങുന്ന ഷൈൻ സ്റ്റാർ എഫ് സി ഫുട്ബോൾ ക്ലബ്ബിന്റെ അഭിമുഖ്യത്തിലാണ് ധനസമാഹരണം നടത്തിയത്. ഫുട്ബോൾ കബ്ബിന്റെ അടിയന്തരാവശ്യങ്ങൾക്കായി സൂക്ഷിച്ച് വച്ചിരുന്ന 10,000 രൂപയും, ക്ലബ്ബിന്റെ നടത്തിപ്പിനായി നീക്കി വച്ചിരുന്ന 5000 രൂപയും ചേർത്താണ് ഇവർ 40,000 രൂപ കേരളത്തിന് നൽകിയത്. തങ്ങളുടെ ഇല്ലായ്മയിൽ നിന്നും കേരളത്തിന് സഹായവുമായി എത്തിയ ഇവർക്ക് അഭിനന്ദനവുമായി നിരവധി ആളുകളാണ് എത്തുന്നത്..