സാഫ് കപ്പ്; പാക്കിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ

September 12, 2018

സാഫ് കപ്പ് ഫുട്ബോളില്‍ ഇന്ത്യ ഫൈനലില്‍. സെമിയില്‍ പാകിസ്താനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം. കളിയിൽ മന്‍വീര്‍ സിംഗ് രണ്ടും സുമിത്ത് ഒരു ഗോളും നേടി. പാക്കിസ്ഥാനായി മൊഹസില്‍ അലിയാണ് ഏക ഗോള്‍ നേടിയത്. ശനിയാഴ്‌ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ മാലദ്വീപിനെയാണ് നേരിടുന്നത്. എട്ടാം കിരീടം ലക്ഷ്യം വെച്ചാണ് ഇന്ത്യയുടെ ഈ മുന്നേറ്റം.

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് മൂന്ന് ഗോളുകളും ഇന്ത്യ കരസ്ഥമാക്കിയത്..കളിയുടെ 48 ആം മിനിറ്റിലും  69-ആം മിനിറ്റിലുമായിരുന്നു മന്‍വീർ ഗോളുകള്‍ നേടിയത്.. 83ാം മിനുറ്റിലായിരുന്നു സുമിത് പാസിയുടെ ഗോള്‍. 88-ാം മിനിറ്റില്‍ ഹസന്‍ ബഷീറാണ് പാകിസ്താന്റെ ആശ്വാസ ഗോള്‍ നേടിയത്.

അതേസമയം ഇന്ത്യയുടെയും പാകിസ്താന്റെയും ഓരോ താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഇന്ത്യൻ താരം ലാലിയൻസ്വാല ചാങ്തെ, പാകിസ്ഥാൻ താരം മുഹ്സിൻ അലി എന്നിവരാണ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്.