സിനിമ സെറ്റിൽ വിവാഹ വാർഷികം ആഘോഷിച്ച് താരങ്ങൾ; മധുരം പകർന്ന് മമ്മൂക്ക

September 16, 2018

മലയാള സിനിമയ്ക്ക് ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യതാരം അസലീം കുമാറിന്റെ 28 -ആം വിവാഹ വാർഷികം ആഘോഷമാക്കി മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്ക. മമ്മൂട്ടി നായകനായി എത്തുന്ന മധുരരാജാ എന്ന ചിത്രത്തിലെ ലൊക്കേഷനിൽ വച്ചായിരുന്നു സലീം കുമാറിന്റെയും ഭാര്യ സുനിതയുടെയും വിവാഹ വാർഷികം ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആഘോഷമാക്കിയത്.

മമ്മൂട്ടിയുടെ നേതൃത്വത്തില്‍ സലിം കുമാറിനെയും ഭാര്യ സുനിതയെയുംകൊണ്ട് കേക്ക് മുറിപ്പിച്ചായിരുന്നു ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. സലിംകുമാറിനും സുനിതയ്ക്കും മമ്മൂട്ടി തന്നെ കേക്ക് നല്‍കി. സംവിധായകന്‍ വൈശാഖും തിരക്കഥാകൃത്ത് ഉദയ്‍കൃഷ്ണയുമടക്കം ചിത്രത്തിന്റെ അണിയറ പ്രവർത്തകരെല്ലാം ആഘോഷത്തില്‍ പങ്കെടുത്തു. സലിംകുമാര്‍ തന്നെയാണ് ആഘോഷത്തിന്‍റെ വിവരവും ചിത്രങ്ങളും തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചത്.

2010 ൽ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പോക്കിരി രാജയുടെ രണ്ടാം ഭാഗമാണ്   ‘മധുരരാജ’. ദയ്കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.  ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയൊരുക്കുന്ന ഫാമിലി എന്റര്‍ടെയിനറായിരിക്കും ചിത്രമെന്നും റിപ്പോർട്ടുകൾ ഉണ്ട്. അതേസമയം ഇത്തവണ ചിത്രത്തിൽ മമ്മൂട്ടിക്ക് രണ്ട് നായികമാരുണ്ടായിരിക്കുമെന്നും, എന്നാൽ  ചിത്രം പോക്കിരിരാജയുടെ തുടര്‍ച്ചയായിരിക്കില്ലായെന്നും  ചിത്രത്തിന്റെ സംവിധായകൻ വൈശാഖ് മുമ്പ് അറിയിച്ചിരുന്നു. രാജാ എന്ന മമ്മൂട്ടി കഥാപാത്രത്തെ മാത്രമാണ് ‘രാജാ 2’ല്‍ കാണാന്‍ സാധിക്കുക.