ഷോർട്ട് ഫിലിമിൽ കയ്യടി നേടി കുട്ടി ദളപതി..

September 26, 2018

തമിഴകം മുഴുവൻ ആരാധകരുള്ള താരമാണ് ദളപതി വിജയ്.  വിജയ് നായകനായി എത്തുന്ന ചിത്രങ്ങൾ എന്നും  ആരാധകർക്ക് വൻ ആഘോഷമാണ്. ഇത്തരത്തിൽ തമിഴകം മുഴുവൻ ഏറ്റെടുത്ത ‘വേട്ടൈക്കാരൻ’ എന്ന ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു  താരപുത്രൻ സഞ്ജയ് ആദ്യമായി വെള്ളിത്തിരയിൽ എത്തിയ ചിത്രം കൂടിയായിരുന്നു ഇത്. വേട്ടൈക്കാരന് ശേഷം താരപുത്രന്റെ സിനിമ അരങ്ങേറ്റത്തിന് ആവേശത്തോടെ കാത്തിരിക്കുന്ന തമിഴ് ആരാധകർക്ക് ഇരട്ടി മധുരം നൽകുന്നതാണ് സജ്ഞയ് നായകനായി എത്തുന്ന ‘ജംഗ്ഷൻ’ എന്ന ഷോർട്ട് ഫിലിം.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ജംഗ്ഷന്റെ ടീസറിനും വലിയ ആവേശമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തമിഴകത്തുനിന്നും ഒരു താരപുത്രൻ കൂടി സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറയ്ക്കുന്നതിന്റെ ആവേശത്തിലാണ് തമിഴ് സിനിമാ ലോകം. 51 സെക്കന്റ് ദൈർഘ്യമുള്ള ഷോർട്ട് ഫിലിമിന്റെ ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം പുറത്തായിരിക്കുന്നത് ചിത്രത്തിലെ ചില ഭാഗങ്ങളാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. ചിത്രം സംവിധാനം ചെയ്യുന്നതും സഞ്ജയ് തന്നെയാണ് എന്നാണ് സൂചന. അതേസമയം കുട്ടി ദളപതിയുടെ സിനിമാ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ദളപതി ആരാധകർ.

വിജയുടെ മകൾ സാക്ഷയും പിതാവിനൊപ്പം ‘തെറി’ എന്ന ചിത്രത്തിൽ ചെറിയ കഥാപത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ എം ആർ മുരുകദാസ് സംവിധാനം ചെയ്യുന്ന സർക്കാർ ആണ് വിജയിയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.