ഉറുമിക്ക് ശേഷം മലയാളത്തിൽ ചരിത്രം കുറിയ്ക്കാനുറച്ച് സന്തോഷ് ശിവൻ

September 10, 2018

മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ‘ഉറുമി’ക്ക് ശേഷം മലയാളത്തിൽ പുതിയ ചിത്രം നിർമ്മിക്കാൻ ഒരുങ്ങുകയാണ് സന്തോഷ് ശിവൻ. മികച്ച ഛായാഗ്രാഹകനായ സന്തോഷ് ശിവൻ തന്നെ  സംവിധാനവും ക്യാമറയും നിർവഹിക്കുന്ന ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളായി എത്തുക മഞ്ജു വാര്യറും കാളീദാസ് ജയറാമും ആയിരിക്കും. സൗബിൻ സാഹീർ, നെടുമുടി വേണു, അജു വർഗീസ്, സൂരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങിയ വലിയ താരനിരകൾ ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രം മുഴുനീള എന്റെർറ്റൈനെർ ആയിരിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിക്കുന്നത്. കേരളത്തിലും ലണ്ടനിലുമായി ചിത്രീകരണം നടത്തുന്ന ചിത്രത്തിന്റെ ആദ്യ ഭാഗ ഷൂട്ടിങ് ഹരിപ്പാടിൽ ഒക്ടോബർ 20 ന്  ആരംഭിക്കുമെന്നും  ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിച്ചു. ഹോളിവുഡിലെയും ബോളിവുഡിലെയും വലിയ സാങ്കേതിക വിദഗ്ദ്ധർ അണിനിരക്കുന്ന ചിത്രം സന്തോഷ് ശിവ മഞ്ജു വാര്യർ കൂട്ടുകെട്ടിൽ വിരിയുന്ന ആദ്യ ചിത്രം കൂടിയാണ്.

സന്തോഷ് ശിവൻ ഭാഗമായ മലയാള ചിത്രങ്ങളായ ‘അനന്തഭദ്രം’, ‘ഉറുമി’ എന്നീ ചിത്രങ്ങളുടെ സാങ്കേതിക മികവ് ലോകം മുഴുവൻ ശ്രദ്ധയാകർഷിച്ചിരുന്നു. ഇപ്പോൾ വിദേശ ചിത്രങ്ങളുടെ തിരക്കിലായിരിക്കുന്ന സന്തോഷ് ശിവൻ മലയാളത്തിൽ സംവിധാനം ചെയ്യാനിരിക്കുന്ന കുഞ്ഞാലിമരയ്ക്കാറിന് മുൻപ് ഈ ചിത്രം ചെയ്തു തീർക്കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വെളിപ്പെടുത്തുന്നത്.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!