സോഷ്യൽ മീഡിയയിൽ തരംഗമായ അച്ഛന്റേയും മകളുടെയും ആ ഗാനത്തിന് പിന്നിലെ കഥ പറഞ്ഞ് ശിവ…

September 2, 2018

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ തരംഗമായ താരമാണ് തമിഴ് സിനിമ താരം ശിവ കാർത്തികേയനും മകൾ ആരാധനയും. ഇരുവരും ചേർന്ന് പാടുന്ന പാട്ട് തെന്നിന്ത്യ മുഴുവൻ ഏറ്റെടുത്തിരുന്നു.  ‘കനാ’ എന്ന ചിത്രത്തിനു വേണ്ടി ദിബു നിനാന്‍ തോമസ് സംഗീതം നല്‍കിയ ‘വായാടി പെത്ത പുള്ള…’ എന്ന ഗാനമാണ് അച്ഛനും മകളുമൊന്നിച്ച് പാടുന്നത്.

സോഷ്യൽ മീഡിയ ഏറ്റെടുത്ത ഈ ഗാനത്തിന് പിന്നിലെ കഥ പറയുകയാണ് താരമിപ്പോൾ.. നാലു വയസുകാരിയായ ആരാധനയോടു സിനിമയിൽ പാട്ടു പാടാമോ എന്നു ചോദിച്ചപ്പോൾ ഉടനെ സമ്മതിച്ചെന്നാണ് താരം പറയുന്നത്. കുഞ്ഞായിരുന്നതിനാൽ കുറച്ച് വരികൾ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. പാടേണ്ട വരികൾ വേഗം തന്നെ ആരാധന പഠിച്ചെടുത്തു. പഠിച്ച വരികളെല്ലാം ഒറ്റയടിക്കുതന്നെ ആരാധനയ്ക്ക് പാടണം . നിർത്തി നിർത്തി പാടാൻ ആവശ്യപ്പെട്ടാൽ അവൾക്കതറിയില്ല. പഠിച്ച വരികളെല്ലാം റെക്കോർഡിങ്ങിൽ ഒറ്റയടിക്ക് പാടിത്തീർത്തുവെന്നും കുഞ്ഞു ഗായികയെക്കുറിച്ച് പിതാവ് ശിവ കാര്‍ത്തികേയന്‍ പറഞ്ഞു നിർത്തി.

ചിത്രം സംവിധാനം ചെയ്യുന്നത് അരുണ്‍ രാജ കാമരാജായാണ് അച്ഛനും മകളും ചേർന്ന് പാട്ട് പാടിയത്. ഒറ്റ പാട്ടോടുകൂടിത്തന്നെ താരമായി മാറിയ ആരാധനയുടെ പാട്ട് യൂട്യൂബ് ട്രെൻഡിങ്ങിൽ മുന്നിലെത്തിയിരിക്കുകയാണ്. 10 മില്യണിലധികം ആളുകളാണ് ഇതിനോടകം ഈ ഗാനം സോഷ്യൽ മീഡിയിൽ കണ്ടിരിക്കുന്നത്. ശിവകാര്‍ത്തികേയനും മകള്‍ക്കും പുറമെ വൈക്കം വിജയലക്ഷമിയും ഇവര്‍ക്കൊപ്പം പാടുന്നുണ്ട്.

ചിത്രത്തിൽ സത്യരാജ്, ഐശ്വര്യ രാജേഷ്, ധര്‍ഷന്‍, ഇളവരസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്നത്.  ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ദിനേശ് കൃഷ്ണനാണ്. റുബനാണ് ചിത്രസംയോജനം. ശിവ കാര്‍ത്തികേയന്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിർവഹിക്കുന്നതും. വനിതാ ക്രിക്കറ്റും ക്രിക്കറ്റ് കളിക്കാരി ആകാന്‍ അതിയായി ആഗ്രഹിക്കുന്ന ഒരു പെണ്‍കുട്ടിയുടെയും കഥ പറയുന്ന ചിത്രമാണ് കനാ. ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.