പുതിയ ചിത്രത്തിനായി കൈയിലെ പ്രീയപ്പെട്ട ടാറ്റു മായ്ച്ച് സൗബിന്‍; വീഡിയോ കാണാം

September 25, 2018

ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ മലയാളികളുടെ പ്രിയ താരമാണ് സൗബിന്‍ സാഹിര്‍. ഹാസ്യവേഷങ്ങളും ഗൗരവവേഷങ്ങളുമെല്ലാം ഈ താരത്തിന് ഇണങ്ങും. ജോണ്‍ പോള്‍ സംവിധാനം ചെയ്യുന്ന ‘അമ്പിളി’ എന്ന ചിത്രത്തിനായുള്ള ഒരുക്കത്തിലാണ് സൗബിന്‍ ഇപ്പോള്‍. ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് സൗബിനെത്തുന്നത്.

‘അമ്പിളി’ എന്ന ചിത്രത്തിനുവേണ്ടി തന്റെ കൈയിലുള്ള ടാറ്റു മായ്ച്ചു കളയുന്ന സൗബിന്റെ വീഡീയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍. മേയ്ക്ക്അപ്പ് ഇട്ട് ഈ ടാറ്റു മായ്ക്കുന്ന വീഡിയോ താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

ടൊവിനോ തോമസ് നായകനായെത്തിയ ‘ഗപ്പി’ എന്ന ചിത്രത്തിനു ശേഷം ജോണ്‍ പോള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അമ്പിളി’. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു.

പ്രേക്ഷകരുടെ പ്രിയതാരം നസ്രിയ നസീമിന്റെ സഹോദരന്‍ നവിന്‍ നസീം, തന്‍വി റാം എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളുടെ വേഷത്തിലെത്തുന്നുണ്ട്. ഇടുക്കി, ഗോവ, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലാണ് സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ചിത്രം തീയറ്ററുകളിലെത്തും.

 

View this post on Instagram

 

@rgmakeupartistry ??

A post shared by Soubin Shahir (@soubinshahir) on