ട്രാന്‍സ്‌ജെന്‍ഡറായി വിജയ് സേതുപതി; പ്രതീക്ഷയോടെ ‘സൂപ്പര്‍ ഡിലക്‌സ്’

September 6, 2018

തമിഴ്ചലച്ചിത്ര ലോകത്ത് ആരാധകര്‍ ഏറെയുള്ള നടനാണ് വിജയ് സേതുപതി. ‘മക്കള്‍ സെല്‍വന്‍’ എന്നാണ് അദ്ദേഹത്തെ ആരാധകര്‍ വിളിക്കുന്നതുപോലും. വിത്യസ്തമായ വേഷങ്ങള്‍ ചെയ്തുകൊണ്ടാണ് വിജയ് സേതുപതി മിക്കപ്പോഴും പ്രക്ഷേക ശ്രദ്ധ ആകര്‍ഷിക്കുന്നത്. വിജയ് സേതുപതി നായകനായെത്തുന്ന സൂപ്പര്‍ ഡിലക്‌സ് എന്ന ചിത്രവും ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ചിത്രത്തില്‍ വിജയ് സേതുപതി ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രമാണ്. ശില്പ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ പുരത്തുവരുന്ന ചിത്രങ്ങളും സോമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. നീല സാരിയും ചുവന്ന ബ്ലൗസും ധരിച്ച ഫോട്ടായാണ് സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാകുന്നത്. വിജയ് സേതുപതിക്കൊപ്പം മലയാളത്തിലെ പ്രിയ നടന്‍ ഫഹദ് ഫാസിലും അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്ത്രതിനുണ്ട്. സമാന്തയാണ് ചിത്രത്തിലെ നായിക. ഇതിനു പുറമെ രമ്യ കൃഷ്ണനും മിസ്‌കിനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

സഹനടനായി അഭിനയിച്ചുകൊണ്ടാണ് വിജയ് സേതുപതി തന്റെ ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. ‘സുന്ദര പാണ്ഡ്യന്‍’, ‘പിസ്സ’, ‘നാനു റൗഡി താന്‍’, ‘സേതുപതി’, ‘ധര്‍മ ദുരെ’, ‘വിക്രം വേദ’ തുടങ്ങിയവയാണ് വിജയ് സേതുപതിയുടെ പ്രധാന ചിത്രങ്ങള്‍. അഭിനയ മികവു കൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തത കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട നടനാണ് വിജയ് സേതുപതി. പുതിയ ചിത്രത്തിലും താരം ഏറെ ശ്രദ്ധിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.