മനോഹര പ്രണയ ഗാനവുമായി വിക്രമും കീർത്തിയും; ‘സാമി 2’ലെ പുതിയ ഗാനം കാണാം

September 18, 2018

തമിഴ് സൂപ്പർ താരങ്ങളായ വിക്രമും കീര്‍ത്തി സുരേഷും പ്രധാന വേഷത്തിലെത്തുന്ന സാമി 2ലെ പുതിയ ഗാനം പുറത്തിറങ്ങി. പുതു മെട്രോ റെയില്‍ എന്ന ഗാനമാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഗാനം രചിച്ചിരിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ  ട്രെയിലറിനും വന്‍ സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ നിന്നും ലഭിച്ചത്. ഇരട്ട ഗെറ്റപ്പിലാണ് വിക്രം ചിത്രത്തില്‍ വേഷമിടുന്നത്. ഐശ്വര്യാ രാജേഷ്, ബോബി സിംഹ, പ്രഭു തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രം 2003 ല്‍ ഇറങ്ങിയ സാമിയുടെ രണ്ടാം ഭാഗമാണ്. ഹരിയൊരുക്കിയ ചിത്രം ഈ മാസം 21ന് പ്രേക്ഷകരിലേക്കെത്തും.

തമിഴിലെ സൂപ്പർ താരങ്ങളായ വിക്രവും  കീർത്തി സുരേഷും  ഒരുമിച്ച് ചേർന്ന് ചിത്രത്തിന് വേണ്ടി പാടിയ ഗാനത്തിന്റെ മെയ്ക്കിംഗ് വിഡിയോയും നേരത്തെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇരുവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത് ഇരുവരും ചേർന്നാണ്. ‘പെണ്ണെ ഉന്നെ പാത്താൽ’ എന്നു തുടങ്ങുന്ന ഗാനമാണ് ഇരുവരും ചേർന്ന് ആലപിച്ചിരിക്കുന്നത്.

ഈ ഗാനത്തിന്റെ മെയ്ക്കിംഗ് വീഡിയോ അണിയറ പ്രവർത്തകർ ആണ് പുറത്തുവിട്ടത്. വിക്രമിന്റെയും കീർത്തിയുടെയും ഗംഭീര ശബ്ദം എന്ന അടിക്കുറുപ്പോടെയാണ് ഗാനം യുട്യൂബിൽ റിലീസ് ചെയ്തത്. വീഡിയോ റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റാവുകയായിരുന്നു. കീർത്തിക്കൊപ്പം ഗാനം ആസ്വദിച്ച് ആലപിക്കുന്ന വിക്രമിനെയാണ് വിഡിയോയില്‍ കാണുന്നത്.