നടി സ്വാതി ററെഡ്ഡി വിവാഹിതയായി; ചിത്രങ്ങൾ കാണാം

ആമ്മേൻ, 24 നോർത്ത് കാതം എന്നീ സിനിമകളിലൂടെ ഫഹദിനൊപ്പം തകർത്തഭിനയിച്ച് മലയാളികളുടെ മനസ്സ് കീഴടക്കിയ സ്വാതി റെഡ്ഡി വിവാഹിതയായി. മലേഷ്യന്‍ എയര്വേയ്സിൽ പൈലറ്റായി ജോലി ചെയ്യുന്ന വികാസ് ആണ് സ്വാതിയുടെ വരൻ. ദീര്‍ഘകാലങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. ഇന്നലെ ഹൈദരാബാദില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹചടങ്ങുകള്‍ നടന്നത്.
2005 ല്‍ പുറത്തിറങ്ങിയ ഡെയ്ഞ്ചര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സ്വാതിയുടെ സിനിമാ അരങ്ങേറ്റം. സുബ്രഹ്മണ്യപുരം എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധേയയാകുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമ്മേൻ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് താരം അരങ്ങേറ്റം കുറിച്ചത്.
മോസയിലെ കുതിരമീനുകള്‍, ആട്, ഡബിള്‍ ബാരലല്‍ എന്നീ ചിത്രങ്ങളിലും സ്വാതി വേഷമിട്ടു. സെപ്തംബര്‍ 2 ന് കൊച്ചിയില്‍ വച്ച് മലയാള സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കായി വിരുന്നൊരുക്കാനും നവദമ്പതികൾ തീരുമാനിച്ചിട്ടുണ്ട്.