പോരാളികളായി ആമിർ ഖാനും അമിതാഭ് ബച്ചനും; ‘തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ’ ട്രെയ്‌ലർ കാണാം

September 27, 2018

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ബിഗ് ബി, അമീർ ഖാൻ കൂട്ടുകെട്ടിൽ വിരിയുന്ന ചിത്രം ‘തഗ്സ് ഓഫ് ഹിന്ദോസ്ഥാന്റെ’ പുതിയ ട്രെയ്‌ലർ പുറത്തിങ്ങി. തുടക്കം മുതൽ രഹസ്യ സ്വഭാവം സൂക്ഷിച്ചിരുന്ന ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പോസ്റ്ററിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കടൽ കൊള്ളക്കാരായി ഇരുവരും എത്തുന്ന ചിത്രത്തിൽ 1975 ലെ കഥയാണ് പറയുന്നത്. വ്യാപാരത്തിനായി ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയിൽ എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്.

വിജയ് കൃഷ്ണ ആചാര്യ സംവിധാനം നിർവഹിക്കുന്ന  ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ ഖുദാബക്ഷ് എന്ന കഥാപാത്രത്തെയാണ് അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്നത്. തലപ്പാവും പടച്ചട്ടയും കൈയിൽ വാളുമായി നിൽക്കുന്ന ബിഗ്ബിയുടെ ചിത്രം കടൽക്കൊള്ളക്കാരെ  ഓർമ്മിക്കുന്ന വിധത്തിലുള്ളതാണ്. കടൽലിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ബിഗ് ബി ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. നിറയെ സസ്പെൻസുകൾ കാത്തുസൂക്ഷിക്കുന്ന ചിത്രത്തിൽ ബിഗ് ബൈക്കും അമീർ ഖാനുമൊപ്പം കത്രീന കൈഫ്,  ഫാത്തിമ സന ഷെയ്ഖ്, ജോണ് ക്ളീവ് എന്നിവരുടെ മോഷൻ പോസ്റ്ററുകളും റിലീസ് ചെയ്തിട്ടുണ്ട്.

ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ലോകമെങ്ങുമുള്ള ബിഗ് ബി ആരാധകർ വാനോളം പ്രതീക്ഷയുമായി കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ഈ വർഷം ബോളിവുഡിൽ ഏറ്റവും വലിയ മുതൽ മുടക്കിൽ നിർമ്മിക്കുന്ന ചിത്രം കൂടിയാണ്. ഈ വർഷം നവംബർ 8 ആം തിയതി ചിത്രം തിയേറ്ററുകളിൽ എത്തും.

പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ കാണാം..