‘തീവണ്ടി’ യെ ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദിയറിയിച്ച് ടൊവിനോ ലൈവില്‍; വീഡിയോ കാണാം

September 15, 2018

തീയറ്ററുകളില്‍ കുതിച്ചുപായുന്ന ‘തീവണ്ടി’ വന്‍ വന്‍ വിജയമാക്കിയതിന് ടൊവിനോയുടെ നന്ദി. കാനഡയില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിന്റെ ഇടവേളയിലാണ് ടൊവിനോ നന്ദിയുമായി ലൈവിലെത്തിയത്. തീവണ്ടിയാണ് തന്റെ അഭിനയജീവിതത്തിലെ ഏറ്റവും വിജയകരമായ സിനിമയാണ് തീവണ്ടിയാണെന്നും ടൊവിനോ പറഞ്ഞു.

പ്രീയ പ്രേക്ഷകര്‍ക്ക് ലൈവിലൂടെ പറയണമെന്ന് ദിവസങ്ങളായി ആഗ്രഹിച്ചിരുനെന്നും ഇപ്പോഴാണ് ഇതിനുള്ള സമയം ലഭിച്ചതെന്നും ടൊവിനോ പറഞ്ഞു. ഷൂട്ടിങ് കഴിഞ്ഞ് നാട്ടിലെത്തുമ്പോള്‍ കാണാമെന്നും താരം ലൈവില്‍ പറഞ്ഞു.

 

നവാഗതനായ ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രമാണ് തീവണ്ടി. തൊഴില്‍ രഹിതനായ ബിനീഷ് എന്ന ചെറുപ്പക്കാരന്റെ ജീവിതം ആക്ഷേപ ഹാസ്യ രൂപേണ അവതരിപ്പിക്കുന്ന ചിത്രമാണ് തീവണ്ടി. ടോവിനോ തോമസാണ് ബിനീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ പുതുമുഖ നടി സംയുക്ത മേനോനാണ് ടോവിനോയുടെ നായികയായി വേഷമിടുന്നത്. സുരാജ് വെഞ്ഞാറമ്മൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചെയിന്‍ സ്‌മോക്കറായ ടോവിനോ കഥാപാത്രത്തിന്റെ ഇരട്ടപ്പേരാണ് ‘തീവണ്ടി’ എന്നത്. മികച്ച പ്രതികരണത്തോടെയാണ് തീയറ്ററുകളില്‍ തീവണ്ടി മുന്നേറുന്നത്.