ഏഷ്യാ കപ്പിനിടെ പറന്നു പറന്നൊരു ക്യാച്ച്; വീഡിയോ കാണാം
ക്രിക്കറ്റ് പോരാട്ടങ്ങള്‍ക്കിടയിലെ താരങ്ങളുടെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ പലപ്പോഴും സാമൂഹ്യമാധ്യമങ്ങളില്‍ ഇടംപിടിക്കാറുണ്ട്. ഏഷ്യാകപ്പ് സെമി ഫൈനല്‍ പോരാട്ടത്തില്‍ ബംഗ്ലാദേശ് താരം മഷ്‌റഫി മൊര്‍ത്താസയുടെ ക്യാച്ചാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗം. പാകിസ്ഥാനെതിരെ നടന്ന മത്സരത്തിലായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം.
സംഭവം ഇങ്ങനെ. 21-ാം ഓവറില്‍ ഭേദപ്പെട്ട നിലയില്‍ ബാറ്റിംഗ് ചെയ്യുകയായിരുന്നു പാകിസ്ഥാന്‍ താരം ശുഐബ് മാലിക്. മിഡ് വിക്കറ്റിനു മുകളിലൂടെ ബൗണ്ടറി ലക്ഷ്യമാക്കി മാലിക് തൊടുത്തുവിട്ട പന്ത് മൊര്‍ത്താസ പറന്ന് ചെന്ന് കൈക്കുമ്പിളിലാക്കി. പാകിസ്ഥാന്റെ വിജയപ്രതീക്ഷ പോലും മങ്ങുന്ന തരത്തിലായിരുന്നു മൊര്‍ത്താസയുടെ ഈ ക്യാച്ച്. നിരവധി പേരാണ് പറന്നുചെന്നുള്ള മൊര്‍ത്താസയുടെ ഈ ക്യാച്ചിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നത്.
#AsiaCup2018 #AsiaCup
What A Catch By Mashrafe Mortaza ??? pic.twitter.com/1v47DJbptY— Ussi (@Ussi499) 26 September 2018
പാകിസ്ഥാനെതിരെ നടന്ന മത്സരത്തില്‍ ബംഗ്ലാദേശാണ് വിജയം കണ്ടത്. ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയോട് ബംഗ്ലാദേശായിരിക്കും പോരാട്ടത്തിനിറങ്ങുക. 48.5 ഓവറില്‍ 239 റണ്‍സാണ് ബംഗ്ലാദേശ് അടിച്ചെടുത്തത്. എന്നാല്‍ 50 ഓവറില്‍ 202 റണ്‍സ് മാത്രമാണ് പാകിസ്ഥാന്‍ നേടിയത്.
പാക് ടീമില്‍ ആകെ മെച്ചപ്പെട്ട സ്‌കോര്‍ അടിച്ചെടുത്തത് ഇമാമൂല്‍ ഹഖ് ആണ്. 83 റണ്‍സ് താരം കരസ്ഥമാക്കിയെങ്കിലും പാകിസ്ഥാന് വിജയിക്കാനായില്ല. മുഷ്ഫിഖര്‍ റഹിമിന്റെയും മുഹമ്മദ് മിഥുന്റെയും കൂട്ടുകെട്ട് ബംഗ്ലാദേശിനെ ഏറെ തുണച്ചു. മുഷ്ഫിഖര്‍ 99 റണ്‍സും മിഥുന്‍ 60 റണ്‍സുമെടുത്ത് കളിയെ ഭേദപ്പെട്ട നിലയിലാക്കി. പാകിസ്ഥാന്റെ ശുഐബ് മാലിക്ക് ബാറ്റിങിന്റെ തുടക്കത്തില്‍ മികച്ചു നിന്നെങ്കിലും മുപ്പത് റണ്‍സെടുത്തപ്പോളാണ് താരത്തിനും മടങ്ങേണ്ടിവന്നത്.
ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബംഗ്ലാദേശ് നന്നായിതന്നെ കളിച്ചു. മൂന്ന് വിക്കറ്റിന് പന്ത്രണ്ട് റണ്‍സ് എന്ന തോതിലേക്ക് ഇടയ്ക്ക് കളിമാറിയെങ്കിലും ശക്തമായ തിരിച്ചുവരവു തന്നെ ടീം നടത്തി.
What a catch ? Brilliant #PAKvBAN pic.twitter.com/bZPO5e3eX5
— M. Arslan ?? (@lastHOPEik) 26 September 2018