‘കല്ല്യാണമാ… കല്ല്യാണം’ വൈറലാകുന്ന വാട്സ്അപ് സ്റ്റാറ്റസിന്റെ കഥ
അടുത്തകാലത്ത് യുവാക്കളുടെ വാട്സ്അപ് സ്റ്റാറ്റസായി സ്ഥാനം പിടിച്ച ഒരു വീഡിയോയുണ്ട്. ”വിവാഹം കഴിക്കേണ്ടേ?” എന്ന അമ്മയുടെ ചോദ്യത്തിനു മകന് നല്കുന്ന മറുപടിയാണ് ബാച്ച്ലര്മാര് ഏറ്റെടുത്തത്. തമിഴിലുള്ള വീഡിയോയാണെങ്കിലും ഇത് മലയാളികള്‍ ഒന്നടങ്കം ഷെയര്‍ ചെയ്തു. മിക്കവരും തങ്ങളുടെ സ്റ്റാറ്റസുമാക്കി.
‘കല്ല്യാണമാ… കല്ല്യാണം. പെരിയ തൊല്ലയ്. കല്ല്യാണം സെയ്ത് താന്‍ മനിതന് വാഴ്ക്കയ് നടത്ത വെട്ടം എന്നത് നാട്ട് സട്ടം’ ഇതാണ് മിക്കവരുടെയും വാട്സ്അപ് സ്റ്റാറ്റസുകളില്‍ ഇടംപിടിച്ച ആ പഞ്ച് തമിഴ് ഡയലോഗ്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആണെങ്കിലും നിരവധി പേരാണ് വീഡിയോ ഏറ്റെടുത്തത്. വര്‍ഷങ്ങള്‍ക്ക് മുമ്പേ ഉള്ള സിനിമയാണെങ്കിലും ഇക്കാലത്തും ഈ ചോദ്യത്തിന് പ്രസക്തിയുണ്ടെന്നായിരുന്നു വീഡിയോ ഏറ്റെടുത്തവരുടെ വിലയിരുത്തല്‍.
1954-ല്‍ ഇറങ്ങിയ ‘രത്ത കണ്ണീര്’ എന്ന തമിഴ് ചിത്രത്തിലേതാണ് വൈറലാകുന്ന ഈ ദൃശ്യങ്ങള്‍. മദ്രാസ് രാജഗോപാല്‍ രാധാകൃഷ്ണന് എന്ന എംആര്‍ രാധയാണ് ഈ ചിത്രത്തില്‍ മോഹനന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഒരുകാലത്ത് തമിഴകത്തെ പ്രശസ്തനായ നടനായിരുന്നു ഇദ്ദേഹം. എന്നാല്‍ മലയാളത്തിന്റെ എക്കാലത്തെയും സൂപ്പര്‍സ്റ്റാര്‍ എംജിആറിനെ വെടിവെച്ചത് എംആര്‍ രാധയായിരുന്നു.
1967 ജനുവരി 12 നാണ് എംആര്‍ രാധ എംജിആറിനെ വെടിവെച്ചത്. ഒരു തര്‍ക്കത്തിന്റെ പേരിലായിരുന്നു ഇത്. തുടര്‍ന്ന് ഇദ്ദേഹം സ്വയം വെടിവെച്ചു. ഇതോടെ അദ്ദേഹത്തിന്റെ പ്രഭ മങ്ങി. ഏഴ് വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ച എംആര്‍ രാധ 1979 ലാണ് മരണപ്പെടുന്നത്.