‘അവൾ സാക്ഷി’!! ഖേൽ രത്‌ന ഏറ്റുവാങ്ങി കൊഹ്‌ലി; വീഡിയോ കാണാം

September 26, 2018

പരമോന്നത കായിക ബഹുമതിയായ ഖേൽ രത്‌ന ഏറ്റുവാങ്ങി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വീരാട് കൊഹ്‌ലി. രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദിൽ നിന്നും ഏറ്റുവാങ്ങിയ ഈ പുരസ്‌കാരം, സച്ചിൻ തെണ്ടുൽക്കർക്കും എം എസ് ധോണിയ്ക്കും ശേഷം ഖേൽ രത്‌ന ഏറ്റുവാങ്ങുന്ന ക്രിക്കറ്റ് താരമാണ് കൊഹ്‌ലി. തുടർച്ചയായി മൂന്ന് വർഷങ്ങളിൽ ഖേൽ രത്‌നയ്‌ക്ക്‌ നാമനിർദ്ദേശം ലഭിച്ച ശേഷമാണ് ഈ വർഷം കൊഹ്‍ലിയെത്തേടി ഖേൽ രത്‌ന എത്തുന്നത്. ഭാര്യ അനുഷ്ക ശർമ്മയേയും ‘അമ്മയെയും സാക്ഷി നിർത്തിയാണ് താരം ഈ പരമോന്നത ബഹുമതി ഏറ്റുവാങ്ങിയത്.

കൊഹ്‌ലിക്കൊപ്പം വെയ്റ്റ് ലിഫ്റ്റർ മീരാഭായ് ചാനുവും രാഷ്ട്രപതിയിൽ നിന്നും ഖേൽ രത്ന സ്വീകരിച്ചു. കഴിഞ്ഞ ലോക ചമ്പ്യാൻഷിപ്പിൽ 48 കിലോഗ്രാം വിഭാഗത്തിൽ സ്വർണ്ണം നേടിയാണ് ചാനു രാജ്യത്തിന് അഭിമാനമായി മാറിയത്. രാഷ്‌ട്രപതി ഭവനിൽ വച്ച് നടന്ന ചടങ്ങിലാണ് ഇരുവരും ഖേൽ രത്ന ഏറ്റുവാങ്ങിയത്. അതേസമയം തനിക്കൊപ്പം നിന്ന എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് ചാനു പുരസ്‌കാരം ഏറ്റുവാങ്ങിയത്.

ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണവും വെള്ളിയും നേടിയ മലയാളി അത്ലറ്റ് ജിന്‍സണ്‍ ജോണ്‍സണ്‍ അടക്കം 20 പേര്‍ അര്‍ജുന പുരസ്‌കാരം സ്വീകരിച്ചു. കായികരംഗത്തെ ആജീവനാന്ത സംഭാവനയ്ക്കുള്ള ധ്യാൻചന്ദ് പുരസ്‌കാരം മലയാളികൂടിയായ ബോബി അലോഷ്യസിനും ലഭിച്ചു.