ത്രില്ലര്‍ ഒളിപ്പിച്ച് ‘യൂദാസിന്റെ ളോഹ’യുടെ ടീസര്‍; ഏറ്റെടുത്ത് പ്രേക്ഷകര്‍

September 12, 2018

ഷാജു ശ്രീധര്‍ നായകനായെത്തുന്ന ത്രില്ലര്‍ ഷോര്‍ട്ട് ഫിലിം ‘യൂദാസിന്റെ ളോഹ’യുടെ ടീസര്‍ പുറത്തുവിട്ടു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. ഒരു ഷോര്‍ട്ട് ഫിലിമിന്റെ ടീസറിന് ഇത്രയേറെ പ്രേക്ഷക സ്വീകാര്യത ലഭിക്കുന്നത് ചരിത്രത്തില്‍തന്നെ ആദ്യം. ഉമേഷ് കൃഷ്ണനും ബിജുമേനോനും ചേര്‍ന്നാണ് യൂദാസിന്റെ ളോഹയുടെ സംവിധാനം. സംവിധായകന്‍ അരുണ്‍ ഗോപിയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ടീസര്‍ റിലീസ് ചെയ്തത്. മണിക്കൂറികള്‍ക്കുള്ളില്‍ തന്നെ പ്രേക്ഷകരില്‍ നിന്നും ടീസറിന് മികച്ച പ്രതികരണവും ലഭിച്ചു തുടങ്ങി.

ഷാജു ശ്രീധറിനു പുറമെ, രാകേഷ് ബാബു, ക്ലിന്റ് ബേബി ജേക്കബ്, ശ്രീകുമാര്‍, ശരത് കുമാര്‍ എന്നിവരും ഹ്രസ്വചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവീന്‍ ചെമ്പോടിയാണ് ഛായഗ്രഹണം. സുഹാസ് രാജേന്ദ്രന്‍ എഡിറ്റിങും മിഥുന്‍ മുരളി സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. ഉമേഷ് കൃഷ്ണന്‍ തന്നെയാണ് ഹ്രസ്വചിത്രത്തിന്റെ സംഭാഷണവും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

ആര്‍ട്ട് ബിജു മേനോന്‍, എക്‌സിക്യൂട്ടീവ് പ്രെഡ്യൂസര്‍ പ്രദീഷ് ഊറ്റക്കുഴിയില്‍ പ്രൊജക്ട് മാനേജേഴ്‌സ് അനന്ദന്‍ സി.വി, നിതിന്‍ മോഹന്‍, അസോസിയേറ്റ് ഡയറക്ടര്‍ സതീഷ് മോഹന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ മിഥുന്‍ എം.എസ് രാജു, സ്റ്റില്‍ ക്ലിന്റ് ബേബി ജേക്കബ് തുടങ്ങിയവരാണ് യൂദാസിന്റെ ളോഹയുടെ അണിയറ പ്രവര്‍ത്തകര്‍.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!