‘വരത്തൻ ടീം ഇനി വൈറസിന്റെയും’.. ചിത്രത്തിന്റെ വിശേഷങ്ങൾ അറിയാം
കേരളത്തെ ഭീതിയിൽ ആഴ്ത്തിയ നിപ്പ വൈറസ് സിനിമയാകുമ്പോൾ ചിത്രത്തിനൊപ്പം ചേരുകയാണ് തിയേറ്ററുകളിൽ വൻ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന വരത്തൻ എന്ന ചിത്രത്തിന്റെ ടീമുകളും. വരത്തൻ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ ഷറഫു സുഹാസ് എന്ന തിരക്കഥാകൃത്തുകളാണ് ഇപ്പോൾ വൈറസിന് വേണ്ടി ശക്തമായ തിരക്കഥ ഒരുക്കാൻ എത്തുന്നതും. ചിത്രത്തിൽ നായകനായി മലയാളികളുടെ പ്രിയപ്പെട്ട താരം ഫഹദ് ഫാസിലും എത്തുന്നുതോടെ വരത്തനിലെ ശക്തരെല്ലാം ഇവിടെ വീണ്ടും ഒന്നിക്കുകയാണ്. മറ്റൊരു സൂപ്പർ ഹിറ്റിനുവേണ്ടി.
നിപ്പ വൈറസ് വെള്ളിത്തിരിയിലെത്തിക്കുന്നത് സംവിധായകന് ആഷിഖ് അബുവാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആഷിഖ് അബു നേരത്തെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. ഇതിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വന്‍ താരനിരതന്നെയുണ്ട് ചിത്രത്തില്‍. രേവതി, ആസിഫ് അലി, പാര്‍വതി, റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, കാളിദാസ് ജയറാം, രമ്യ നമ്പീശന്, ചെമ്പന്‍ വിനോദ്, സൗബിന് സാഹിര്‍, ദിലീഷ് പോത്തന് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രാജീവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റര്‍ സൈജു ശ്രീധരനും സംഗീതം സുഷിന് ശ്യാമുമാണ്. ഒപിഎം ബാനറിലാണ് വൈറസിന്റെ നിര്‍മ്മാണം. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.
പരസ്യനിര്‍മ്മാതാവായി തന്റെ കലാജീവിതം ആരംഭിച്ചതാണ് ആഷിഖ് അബു. തുടര്‍ന്ന് ദീര്‍ഘകാലം പ്രശസ്ത സംവിധായകന് കമലിന്റെ സഹസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2009-ല്‍ ‘ഡാഡികൂള്‍’ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനാകുന്നത്. 2011-ല്‍ പുറത്തിറങ്ങിയ ‘സാള്‍ട്ട് ആന്‍ഡ് പെപ്പര്‍’, 2012-ലെ ’22 ഫീമെയില്‍ കോട്ടയം’ എന്നീ സിനിമകള്‍ പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും അവതരണത്തിലെ പുതുമകൊണ്ടും ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഈ സിനിമകള്‍ ആ വര്‍ഷത്തെ മികച്ച വാണിജ്യ വിജയം സ്വന്തമാക്കിയ സിനിമകള്‍ കൂടിയാണ്. സംവിധാനം കൂടാതെ സിനിമ നിര്‍മാതാവ്, വിതരണക്കാരന്, അഭിനേതാവ് എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്ന ആഷിഖിന്റെ പുതിയ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.