അരങ്ങേറ്റത്തിൽ വെടിക്കെട്ട് സെഞ്ച്വറിയുമായി പൃഥ്വിഷാ; സെഞ്ച്വറി ആഘോഷിച്ച് താരങ്ങൾ , വീഡിയോ കാണാം
അരങ്ങേറ്റ മത്സരത്തിൽ അത്ഭുതമായി പൃഥ്വിഷാ. വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ സെഞ്ച്വറി നേടി പൃഥ്വി ഷാ തന്റെ കരുത്ത് തെളിയിച്ചതോടെ ആത്മവിശവത്തോടെ ഇന്ത്യൻ ടീം. രാജ്കോട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ആദ്യ ടെസ്റ്റില്‍ 101 പന്തില്‍ നിന്നാണ് ഷാ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 101 പന്തിൽ നിന്നാൽ ഷാ സെഞ്ച്വറി നേടിയത്. പതിനഞ്ച് ഫോറുകൾ ഉൾപ്പെട്ടതായിരുന്നു ഷായുടെ പ്രകടനം.
ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞതാരമാണ് പൃഥ്വിഷാ. ലോക ക്രിക്കറ്റില്‍ അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ഏഴാമത്തെ താരവുമാണ് പൃഥ്വി. രോഹിത് ശര്‍മ, ശിഖര്‍ ധവാന്, വീരേന്ദര്‍ സെവാഗ്, സുരേഷ് റെയ്ന, സൗരവ് ഗാംഗുലി, മുഹമ്മദ് അസറുദ്ദീന് തുടങ്ങിയവരും അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടിയ ചില ഇന്ത്യന്‍ താരങ്ങളാണ്.
പതിനെട്ട് വർഷവും 329 ദിവസവുമാണ് പൃഥ്വി ഷായുടെ പ്രായം. 16 വയസും 205 ദിവസവും പ്രായമുള്ളപ്പോഴാണ് സച്ചിൻ ഇന്ത്യക്കായി ജേഴ്സി അണിഞ്ഞത്. 17 വർഷവും 265 ദിവസവും പ്രായമുള്ളപ്പോൾ ജേഴ്സി അണിഞ്ഞ വിജയ് മെഹ്റയാണ് മൂന്നാം സ്ഥാനക്കാരൻ. നാലാം സ്ഥാനത്ത് നിൽക്കുന്നത് എ ജി മിൽഖ സിങ്ങാണ്. 18 വർഷവും 13 ദിവസവും പ്രായമുള്ളപ്പോഴാണ് താരം ഇന്ത്യക്കായി കളിക്കളത്തിൽ ഇറങ്ങുന്നത്.
അതേസമയം പൃഥ്വിയുടെ വിജയത്തിൽ പങ്കുചേർന്ന് ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റ അജിന്‍ക്യാ രഹാനേയും. എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചാണ് പൃഥ്വി ഷായുടെ അരങ്ങേറ്റ സെഞ്ചുറി ആഘോഷിച്ചത്. ആഘോഷത്തിന്റെ വീഡിയോ കാണാം
What a moment this is for young @PrithviShaw ??
Brings up his FIRST Test ? off 99 deliveries. pic.twitter.com/fBN4VQP2fD
— BCCI (@BCCI) October 4, 2018