ചലച്ചിത്ര സംവിധാന രംഗത്തേക്ക് കലാഭവന്‍ ഷാജോണും; ആദ്യ ചിത്രത്തില്‍ പൃഥിരാജ് നായകന്
										
										
										
											October 16, 2018										
									
								 
								മലയാള സിനിമാപ്രേമികളുടെ പ്രിയ താരം കലാഭവന്‍ ഷാജോണും ചലച്ചിത്ര സംവിധാന രംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നു. ‘ബ്രദേഴ്സ് ഡേ’ എന്നതാണ് ആദ്യ ചിത്രം. പൃഥിരാജ് സുകുമാരനാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുതിയ സിനിമയുടെ പ്രഖ്യാപനം പൃഥിരാജ് തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ചു.
ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും കലാഭവന്‍ ഷാജോണ്‍ തന്നെയാണ്. രസകരമായ ഒരു ചിത്രമാണ് ‘ബ്രദേഴ്സ് ഡേ’ എന്നും പൃഥിരാജ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.
കോമഡിയും ആക്ഷനും പ്രണയവുമെല്ലാം ബ്രദേഴ്സ് ഡേ എന്ന ചിത്രത്തില്‍ ഉണ്ട്. പൃഥിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലൂസിഫര്‍’ എന്ന ചിത്രത്തില്‍ കലാഭവന്‍ ഷാജോണും അഭിനയിക്കുന്നുണ്ട്. പുതിയ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും അണിയറ പ്രവത്തകര്‍ പുറത്തുവിട്ടിട്ടില്ല.






