സാമൂഹ്യമാധ്യമങ്ങളില്‍ വീണ്ടും താരമായി തൈമൂര്‍; വീഡിയോ കാണാം
October 16, 2018

ജനിച്ചതുമുതല്‍ക്കെ സാമൂഹ്യമാധ്യമങ്ങളില്‍ താരമായതാണ് സെയ്ഫ് അലി ഖാന്- കരീന ദമ്പതികളുടെ മകന് തൈമൂര്‍. വാര്‍ത്തകളില്‍ പലപ്പോഴും ഇടംപിടിക്കാറുണ്ട് കുഞ്ഞുതൈമൂര്‍. ഈ കുട്ടിത്താരം വീണ്ടും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
സംഭവം ഇങ്ങനെ; ആയയോടൊപ്പം കാറില്‍ വന്നിറങ്ങിയ തൈമൂറിന്റെ ഫോട്ടോ എടുക്കാന്‍ ചിലരെത്തി. തൈമൂരിന്റെ ശ്രദ്ധ പിടിച്ചെടുക്കുന്നതിനായി ചിലര്‍ ‘തൈമൂര്‍…, തൈമൂര്‍’ എന്ന് വിളിച്ചു. ഉടനെ എത്തി തൈമൂറിന്റെ മറുപടി. ‘തൈമൂര്‍ അല്ല, ഇത് ടിം’ ആണെന്നായിരുന്നു കുട്ടിത്താരത്തിന്റെ മറുപടി.
ടിം എന്നാണ് തൈമൂറിന്റെ ഓമനപ്പേര്. പേരുവിളിച്ചപ്പോള്‍ എല്ലാവരെയും നോക്കി കൈവീശി കാണിക്കുകയും ‘ബൈ’ എന്നു പറയുകയും ചെയ്തു തൈമൂര്‍. നിഷ്കളങ്കതയോടെയുള്ള തൈമൂറിന്റെ പെരുമാറ്റശൈലി വീണ്ടും ആരാധക ഹൃദയങ്ങള്‍ കീഴടക്കുകയാണ്.