തിരുവനന്തപുരത്ത് ട്വന്റിഫോറിന്റെ ഓഫീസ് തുറന്നു

October 12, 2018

ഫ്‌ളവേഴ്‌സ് ഗ്രൂപ്പില്‍ നിന്നുള്ള പുതിയ വാര്‍ത്താ ചാനലായ ട്വന്റിഫോറിന്റെ തിരുവനന്തപുരത്തെ ഓഫീസിന്റെ ഉദ്ഘാടനം നടന്നു.

ഇന്‍സൈറ്റ് മീഡിയ സിറ്റി എംഡി ആര്‍ ശ്രീകണ്ഠന്‍ നായര്‍, ഫ്‌ളവേഴ്‌സ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍, ഇന്‍സെറ്റ് മീഡിയ സിറ്റി ചെയര്‍മാന്‍ ബി ഗോവിന്ദന്‍, ഡയറക്ടര്‍ സതീഷ് ജി.പിള്ള , ഡോ റെജി മേനോന്‍, എ വിജയരാഘവന്‍, കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു, ചെറിയാന്‍ ഫിലിപ്പ്, കെ പി മോഹനന്‍, മധു നായര്‍, എഡിജിപി കെ. പത്മകുമാര്‍, ഇഎം നജീബ്, പെരുമ്പടവം ശ്രീധരന്‍ എന്നിവര്‍ക്ക് പുറമെ നിരവധി മാധ്യമ പ്രവര്‍ത്തകരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

കിഴക്കേക്കോട്ട അട്ടക്കുളങ്ങരയിലാണ് ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. തിരുവനന്തപുരത്തെ ശ്രീബാല തീയറ്ററാണ് ട്വന്റിഫോറിന്റെ ഓഫീസായി മാറ്റിയിരിക്കുന്നത്.