’96’ ലെ ആരാധകർ കാത്തിരുന്ന ഗാനം എത്തി; വീഡിയോ കാണാം
മികച്ച പ്രേക്ഷകപ്രതികരണത്തോടെ തീയറ്ററുകളില്‍ മുന്നേറുന്ന ചിത്രമാണ് തമിഴകത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ വിജയ് സേതുപതി നായകനായെത്തുന്ന ’96’ എന്ന ചിത്രം. വിജയ് സേതുപതിയും തൃഷയും ഒരുമിച്ചഭിനയിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു.
ചിത്രത്തിലെ ഒരു ഗാനത്തിന്റെ വീഡിയോ കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ഇരവിങ്ക തീവായ് എന്ന് തുടങ്ങുന്ന പാട്ടിന്റെ വീഡിയോ ആണ് പുറത്തെത്തിയത്. ഉമാദേവിയുടെ വരികള്‍ക്ക് ഗോവിന്ദ് വസന്തയുടെ സംഗീതം. ചിന്മയി ശ്രീപാദയും പ്രദീപ് കുമാറും ചേര്‍ന്ന് പാടിയിരിക്കുന്നു.
കഴിഞ്ഞ ദിവസം യുട്യൂബില്‍ റിലീസ് ചെയ്ത ‘വസന്ത കാലങ്ങള്‍…’ എന്നു തുടങ്ങുന്ന ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.. നാല് ലക്ഷത്തിലധികം കാഴ്ചക്കാര്‍ ഗാനം കണ്ടു. ഉമാ ദേവിയുടേതാണ് ഗാനത്തിലെ വരികള്‍. ചിന്മയി ശ്രീപാദയാണ് ഗാനം ആലപിച്ചിരിക്കുന്നത്. തൃഷയാണ് ഗാനത്തിലുടനീളം നിറഞ്ഞു നില്‍ക്കുന്നത്.
ഒക്ടോബര്‍ നാലിനാണ് ’96’ തീയറ്ററുകളിലെത്തിയത്. തികച്ചും വിത്യസ്തമായൊരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിജയ് സേതുപതി അവതരിപ്പിക്കുന്നത്. 1996 ലെ സ്കൂള്‍ പ്രണയം ചിത്രത്തിലെ മുഖ്യ പ്രമേയം.
കഥാപാത്രത്തിന്റെ വിത്യസ്തമായ മൂന്നു ഘട്ടങ്ങളെയും വിജയ് സേതുപതി ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. പ്രേം കുമാറാണ് ചിത്രത്തിന്റെ സംവിധാനം. ഒരു റൊമാന്റിക് കോമഡി ചിത്രമാണ് 96. രാജസ്ഥാനിലും കൊല്‍ക്കത്തയിലുമായിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം.
ജനകരാജ്, വിനോദിനി, കാളി വെങ്കട് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മഹേന്ദ്രന് ജയരാജും എന്‍ ഷണ്മുഖ സുന്ദരവും ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗോവിന്ദ് പി മേനോനാണ് സംഗീതം. മദ്രാസ് എന്റര്‍പ്രൈസിസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം എസ്. നന്ദഗോപാലാണ്.